advertisement

രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം; അത്താഴം ഉച്ചയ്ക്ക് 2 ന്; ജയിൽ അനുഭവങ്ങളെ കുറിച്ച് ബോളിവുഡ് നടി

Last Updated:
കുടുംബത്തിന്റെ പിന്തുണയോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത നിരവധി പേർ ജയിലിലുണ്ട്.
1/10
 2020 ജൂണിലായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുംബൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ആരോപണം കാമുകിയായിരുന്ന റിയ ചക്രബർത്തിക്കു നേരെ ഉയർന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ലഹരി ഉപയോഗവുമെല്ലാം വലിയ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും വഴിവെച്ചു.

2/10
 സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ 2020 സെപ്റ്റംബറിലാണ് റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തത്. 28 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചത്. വലിയ രീതിയിലുള്ള ആൾക്കൂട്ട വിചാരണയ്ക്കും മാധ്യമവിചാരണയ്ക്കുമാണ് കുറ്റം തെളിയിക്കപ്പെടുന്നതിനു മുമ്പ് ഇരയായത്.

3/10
 ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷം വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് റിയ ചക്രബർത്തി. അടുത്തിടെയാണ് കഴിഞ്ഞ ഏതാനും വർഷമായി നേരിട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ റിയ പങ്കുവെക്കാൻ തുടങ്ങിയത്.

4/10
 എഴുത്തുകാരൻ ചേതൻ ഭഗത്തുമായുള്ള ചാറ്റ് ഷോയിൽ അതിഥിയായി എത്തിയ റിയ ജയിൽ അനുഭവങ്ങളും പങ്കുവെച്ചിരുന്നു. ജീവിത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് ഒരു മാസം നീണ്ടു നിന്ന ജയിൽ അനുഭവങ്ങൾ തനിക്ക് തന്നതെന്ന് റിയ.

5/10
 കോവിഡ് മാനദണ്ഡങ്ങൾ കാരണം ജയിലിൽ എത്തി പതിനാല് ദിവസം സെല്ലിൽ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. കഴിക്കാനായി ചപ്പാത്തിയും കാപ്സിക്കവുമാണ് ലഭിച്ചത്. വെള്ളത്തിൽ വെറുതെ കാപ്സിക്കം ഇടുകയാണ്. പക്ഷേ, വിശപ്പ് കാരണം എന്ത് കിട്ടിയാലും കഴിക്കും എന്ന അവസ്ഥയിലായിരുന്നു.

6/10
 കുടുംബത്തിന്റെ പിന്തുണയോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത നിരവധി പേർ അവിടെയുണ്ട്. അവർക്കിടയിൽ തനിക്കുള്ള കാര്യങ്ങൾ ആലോചിക്കുമ്പോൾ എത്ര ഭാഗ്യവതിയാണെന്ന് തോന്നും. ഒരുമാസം ജയിലിനുള്ളിൽ അതിജീവിച്ചതും കുടുംബം നൽകിയ പിന്തുണ കൊണ്ടാണ്.

7/10
 5000 രൂപയോ 10,000 രൂപയോ ഇല്ലാത്തതു കൊണ്ടു മാത്രം ജാമ്യം നേടാനാകാതെ ജയിലിൽ കാലം കഴിക്കുന്നവരാണ് പലരും. തനിക്ക് കുടുംബവും സുഹൃത്തുക്കളുമുണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണബോധ്യമുള്ളതിനാൽ നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു.

8/10
 ജയിലുകളിലെ ടോയ്‌ലറ്റ് സൗകര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ ഒന്ന് മാത്രം എന്നായിരുന്നു നടിയുടെ മറുപടി. മാനസികാഘാതങ്ങൾക്കു മുന്നിൽ ശാരീരകമായുള്ള ബുദ്ധിമുട്ടുകൾ ചെറുതാണെന്ന് തോന്നും. വൃത്തിയില്ലാത്ത ടോയ്‌ലറ്റ് എങ്ങനെയെങ്കിലും അതിജീവിക്കാമെന്നായിരിക്കും ആ സമയത്ത് ആലോചിക്കുക.

9/10
 ജയിലിൽ രാവിലെ ആറ് മണിക്കാണ് പ്രഭാത ഭക്ഷണം. ഇതിനായി നാല് മണിക്ക് എഴുന്നേൽക്കും. ആറ് മണിയ്ക്ക് തുറക്കുന്ന സെൽ വൈകിട്ട് 5 മണിക്ക് അടക്കും. ആ സമയത്ത് കുളിയും വായനയുമെല്ലാം നടക്കും. രാവിലെ പതിനൊന്നു മണിക്ക് ഉച്ചഭക്ഷണം ലഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് അത്താഴവും. അത് കഴിഞ്ഞാൽ പിന്നെ ഭക്ഷണം ലഭിക്കില്ല.

10/10
 ചിലർ ഉച്ചയ്ക്കത്തെ ഭക്ഷണം രാത്രി കഴിക്കാനായി മാറ്റിവെക്കും. ജയിലിലെ അന്തേവാസികൾക്ക് ഇപ്പോഴും വളരെ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിയ ചക്രബർത്തി പറയുന്നു. ചൂടുണ്ടെങ്കിൽ ഭക്ഷണം ഒരുവിധം കഴിക്കാം. പക്ഷേ, തണുത്തു കഴിഞ്ഞാൽ പിന്നെ കഴിക്കാനാകില്ലെന്നും റിയ അനുഭവം പങ്കുവെച്ചു.

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement