അന്ന് മീരാജാസ്മിന്റെ പിന്നിൽ നിന്ന് ഡാൻസ് കളിക്കുന്ന കുട്ടി; ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായിക
- Published by:Sneha Reghu
- news18-malayalam
Last Updated:
നടിയുടെ പുതിയ ചിത്രമായ രാമായാണത്തിൽ 20 കോടിയാണ് പ്രതിഫലം വാങ്ങുന്നത്
ബാക്ക് ഗ്രൗണ്ട് ഡാൻസറിൽ നിന്നും നായികമാരായ ചുരുക്കം ചിലരാണുള്ളത്. അത്തരത്തിൽ ബാക്ക് ഗ്രൗണ്ട് ഡാൻസറായി ആരംഭിച്ച് ഇന്ന് തെന്നിന്ത്യയിൽ കോടികൾ നേടുന്ന ഒരു നായികയുണ്ട്. കസ്‌തൂരിമാൻ സിനിമയുടെ തമിഴ് പതിപ്പിൽ മീര ജാസ്‌മിൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളിൽ ഒരാളായി പാട്ടുസീനിൽ മാത്രം പ്രത്യക്ഷപ്പെട്ട പെൺകുട്ടിയാണ് ഇന്നത്തെ താര സുന്ദരി.
advertisement
advertisement
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച കസ്കൂരിമാൻ. കുഞ്ചാക്കോ ബോബനും മീര ജാസ്‌മിനുമായിരുന്നു പ്രധാന താരങ്ങൾ. ഈ ചിത്രം ഇതേ പേരിൽ ലോഹിതദാസ് തന്നെ തമിഴിലും സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബന്റെ വേഷം പ്രസന്ന ആണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീരാ ജാസ്മിന് ലഭിച്ചു. ചിത്രത്തിന്റെ തമിഴ് പതിപ്പിലായിരു്നനു സായ് പല്ലവി അഭിനയിച്ചിരിക്കുന്നത്.
advertisement
advertisement
സായി പല്ലവിയുടെ മറ്റൊരു പ്രത്യേകതയാണ് കൃത്യമായ നിലപാടുകൾ പറയുന്നത്. അടുത്തിടെ കോടികള്‍ ഓഫര്‍ ചെയ്തിട്ടും ഒരു ഫെയര്‍നെസ്സ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.