പലരും ഡിവോഴ്സ് നേടിയ കാരണം; സെയ്‌ഫും കരീനയും വഴക്കടിക്കുന്നത് ഈ നിസാര കാര്യത്തിന്

Last Updated:
വഴക്ക് കഴിയുമ്പോൾ, ചേച്ചി കരീഷ്മയെ വിവാഹം ചെയ്യഞ്ഞത് ഭാഗ്യമായി എന്നാണത്രെ സെയ്ഫ് അലി ഖാൻ പറയുക
1/7
സെയ്‌ഫിന എന്ന പേരിൽ അറിയപ്പെടുന്ന ബോളിവുഡ് ദമ്പതികളായ സെയ്ഫ് അലി ഖാനും (Saif Ali Khan) കരീന കപൂർ ഖാനും (Kareena Kapoor Khan) വിവാഹ ജീവിതം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ദമ്പതികൾ രണ്ട് ആൺകുട്ടികളുടെ മാതാപിതാക്കളുമാണ്. മൂത്ത മകൻ തൈമൂർ അലി ഖാൻ പട്ടൗഡി സ്കൂളിൽ പോയി തുടങ്ങി. ഇളയവൻ ജഹാംഗീർ അലി ഖാൻ ചെറിയ കുഞ്ഞാണ്

advertisement
2/7
എന്നാൽ ഇത്രയും വർഷങ്ങൾക്കിടയിലും അവർ തമ്മിൽ വഴക്കിടുന്ന ഒരു കാര്യമുണ്ട്. ഒരഭിമുഖത്തിൽ കരീനയാണ് അക്കാര്യം തുറന്നു പറഞ്ഞത്. വഴക്ക് കഴിയുമ്പോൾ, നിന്റെ ചേച്ചി കരീഷ്മയെ വിവാഹം ചെയ്യഞ്ഞത് ഭാഗ്യമായി എന്നാണത്രെ സെയ്ഫ് അലി ഖാൻ പറയുക (തുടർന്ന് വായിക്കുക)

3/7
പ്രധാന വഴക്ക് പലപ്പോഴും പരസ്പരം കാണാൻ കഴിയുന്നില്ല എന്ന കാരണത്താലാണ്. ഇരുവർക്കും ചിലവഴിക്കാൻ ആവശ്യത്തിന് സമയം കിട്ടാറില്ലത്രേ. എന്നാൽ മറ്റു പലയിടങ്ങളിലും ഡിവോഴ്സ് വരെ എത്തിയ ഒരു കാര്യത്തിനായാണ് സെയ്‌ഫും കരീനയും കൂടുതൽ അടിപിടി കൂടുക

4/7
വീടിനുള്ളിലാണെങ്കിൽ, കരീനക്ക് ഇപ്പോഴും അൽപ്പം ചൂട് വേണം. സെയ്ഫ് ആണെങ്കിൽ, എപ്പോഴും ചൂട് കൂടുതൽ എന്ന് പരിഭവിക്കുന്നയാളും. സെയ്‌ഫിന് എ.സി. ഓൺ ആക്കിയാൽ വേണ്ടത് 16 ഡിഗ്രിയും കരീനയ്ക്ക് 20 ഡിഗ്രിയുമാണ്
വീടിനുള്ളിലാണെങ്കിൽ, കരീനക്ക് അൽപ്പം ചൂട് വേണം. സെയ്ഫ് ആണെങ്കിൽ, എപ്പോഴും ചൂട് കൂടുതൽ എന്ന് പരിഭവിക്കുന്നയാളും. സെയ്‌ഫിന് എ.സി. ഓൺ ആക്കിയാൽ വേണ്ടത് 16 ഡിഗ്രിയും കരീനയ്ക്ക് 20 ഡിഗ്രിയുമാണ്
advertisement
5/7
ഒടുവിൽ തർക്കം മൂത്ത്‌ സെയ്ഫ് അലി ഖാൻ 19 ഡിഗ്രിയിൽ ഒതുങ്ങും. അതത്ര മോശം ഊഷമാവല്ല എന്ന് സെയ്ഫ് പറയുമത്രേ. കരീന ആഗ്രഹിക്കുന്നതിന്റെ അടുത്തെത്തിയതിനാൽ പരാതിയും പരിഭവവും അവിടെ അവസാനിക്കും
ഒടുവിൽ തർക്കം മൂത്ത്‌ സെയ്ഫ് അലി ഖാൻ 19 ഡിഗ്രിയിൽ ഒതുങ്ങും. അതത്ര മോശം ഊഷ്മാവല്ല എന്ന് സെയ്ഫ് പറയുമത്രേ. കരീന ആഗ്രഹിക്കുന്നതിന്റെ അടുത്തെത്തിയതിനാൽ പരാതിയും പരിഭവവും അവിടെ അവസാനിക്കും
advertisement
6/7
എന്നാൽ കരീനയുടെ ചേച്ചി കരിഷ്മ വീട്ടിൽ വന്നാൽ വേണ്ടതാകട്ടെ 25 ഡിഗ്രി തണുപ്പും. ഡിന്നർ കഴിക്കാൻ നേരം കരിഷ്മ തണുപ്പ് 25 ഡിഗ്രിയായി കുറയ്ക്കും. കരീനയെ വിവാഹം ചെയ്തത് കൊണ്ട് 19 ഡിഗ്രിക്കെങ്കിലും ഒതുങ്ങുമല്ലോ എന്നാണ് സെയ്‌ഫിന്റെ ആശ്വാസം

7/7
പലയിടങ്ങളിലും ഈ ഒരു എ.സി. തർക്കത്താൽ, ദമ്പതികൾ പലരും വിവാഹമോചനം നേടാറുണ്ട് എന്ന് കരീനയുടെ നിരീക്ഷണം. 2012 ഒക്‌ടോബർ 16നായിരുന്നു സെയ്ഫ് അലി ഖാൻ, കരീന കപൂർ വിവാഹം

അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും

  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement