Samantha Ruth Prabhu | വിവാഹിതൻ, അഭ്യസ്തവിദ്യൻ, സംവിധായകൻ; സാമന്ത രാജ് നിദിമൊരുവുമായി പ്രണയത്തിലെന്ന പ്രചാരണം ശക്തം

Last Updated:
രണ്ടു വർഷം മുൻപ് വരെയും ഭാര്യയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ രാജ് നിറസാന്നിധ്യമായിരുന്നു
1/6
'ശുഭം' എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ റോളിലേക്ക് കടക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). മെയ് 9 ചിത്രം തീയേറ്ററുകളിൽ എത്തും. ഇതിനിടെ താരം തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാവിലെ ആയിരുന്നു സാമന്ത ക്ഷേത്ര ദർശനം നടത്തിയത്. നടിയുടെ ഒപ്പം സംവിധായകൻ രാജ് നിദിമൊരുവും ഉണ്ടായിരുന്നു. ആരാധകരുടെ മാത്രമല്ല, പാപ്പരാസികളുടെയും ആകാംക്ഷ ഉയർത്തിയ സന്ദർശനമായിരുന്നു ഇത്. നടൻ നാഗ ചൈതന്യയിൽ നിന്നും വിവാഹമോചിതയായ സാമന്ത രാജ് നിദിമൊരുവുമായി പ്രണയത്തിൽ എന്ന പ്രചാരണം ശക്തമാണ്
'ശുഭം' എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ റോളിലേക്ക് കടക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). മെയ് 9 ചിത്രം തീയേറ്ററുകളിൽ എത്തും. ഇതിനിടെ താരം തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാവിലെ ആയിരുന്നു സാമന്ത ക്ഷേത്ര ദർശനം നടത്തിയത്. നടിയുടെ ഒപ്പം സംവിധായകൻ രാജ് നിദിമൊരുവും (Raj Nidimoru) ഉണ്ടായിരുന്നു. ആരാധകരുടെ മാത്രമല്ല, പാപ്പരാസികളുടെയും ആകാംക്ഷ ഉയർത്തിയ സന്ദർശനമായിരുന്നു ഇത്. നടൻ നാഗ ചൈതന്യയിൽ നിന്നും വിവാഹമോചിതയായ സാമന്ത രാജ് നിദിമൊരുവുമായി പ്രണയത്തിൽ എന്ന പ്രചാരണം ശക്തമാണ്
advertisement
2/6
ഒരു പേസ്റ്റൽ പിങ്ക് സൽവാർ ഖമീസ് ആണ് സാമന്ത ക്ഷേത്രദർശന വേളയിൽ ധരിച്ചിരുന്നത്. തലമുടി അഴിച്ചിട്ടിരുന്നു. ക്ഷേത്രത്തിനുള്ളിലേക്ക് മെല്ലെ നടന്നു നീങ്ങുന്ന സാമന്ത റൂത്ത് പ്രഭുവിനെ വീഡിയോകളിൽ കാണാൻ സാധിക്കും. സംവിധായകൻ രാജ് നിദിമൊരുവിനെ കൂടാതെ സാമന്തയുടെ അംഗരക്ഷകരും ഇവിടെയുണ്ടായിരുന്നു. ക്ഷേത്ര പൂജാരിയുടെ സഹായത്തോടു കൂടി പ്രാർത്ഥനകൾ അർപ്പിക്കുന്ന സാമന്തയാണ് ഈ വീഡിയോയിൽ. സാമന്ത വേഷമിട്ട 'ഹണി ബണി' എന്ന വെബ് സീരീസിന്റെ സംവിധായകനാണ് രാജ് നിദിമൊരു (തുടർന്ന് വായിക്കുക)

3/6
ദുൽഖർ സൽമാൻ വേഷമിട്ട 'ഗൺസ് ആൻഡ് ഗുലാബ്‌സ്' എന്ന വെബ് സീരീസിന്റെ സംവിധാനം രാജ് ആൻഡ് ഡി.കെ. സുഹൃത്തുക്കളായിരുന്നു. 'സ്ത്രീ' എന്ന ഹൊറർ കോമഡി സീരീസിന്റെ സംവിധായകനാണ് ഇദ്ദേഹം. ദി ഫാമിലി മാൻ, ഫർസി, എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. തെലുങ്ക് സംസാരിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന സുഹൃത്തുക്കളാണ് രാജും ഡി.കെയും. രാജ് തിരുപ്പതി സ്വദേശിയും ഡി.കെ. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ സ്വദേശിയുമാണ്. എഞ്ചിനീയറിംഗ് പഠനത്തിനിടെയാണ് ഇവർ തമ്മിൽ പരിചയിക്കുന്നതും, പിൽക്കാലത്ത് ചലച്ചിത്ര നിർമാണത്തിലേക്ക് തിരിയുന്നതും

4/6
സാമന്ത റൂത്ത് പ്രഭുവുമായി പ്രണയത്തിലായി എന്ന് പറയുമ്പോഴും രാജ് വിവാഹിതനായിരുന്നു. ശ്യമാലി ഡേ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ടു വർഷം മുൻപ് വരെയും ശ്യമാലി ഡേയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ രാജ് നിറസാന്നിധ്യമായിരുന്നു. 2023ലെ വാലന്റൈൻസ് ദിനത്തിൽ താൻ കൈപിടിക്കാൻ ആഗ്രഹിക്കുന്ന, കാണാൻ ഇഷ്‌ടപ്പെടുന്ന, കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദത്തിന്റെ ഉടമയായ തന്റെ ലോകം എന്നായിരുന്നു ഇവർ രാജിനെ വിശേഷിപ്പിച്ചത്. എന്നാൽ, ഇതിനു ശേഷം രണ്ടു വാലന്റൈൻസ് ദിനങ്ങൾ വന്നുപോയിട്ടും രാജ് ശ്യമാലി ഡേയുടെ പോസ്റ്റുകളിൽ എവിടെയും രാജ് ഉണ്ടായിരുന്നില്ല

5/6
രാജ് നിദിമൊരുവുമായി ക്ഷേത്രദർശനം നടത്തിയ വീഡിയോയ്ക്ക് പലരും പല തരത്തിലെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. സാമന്തയുമായി വേർപിരിഞ്ഞ ശേഷം നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. എന്നാൽ, സാമന്ത അന്ന് മുതൽ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്ന വിവരം എവിടെയും പറഞ്ഞില്ല. ഇതിനിടെ ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ മയോസിറ്റിസ് ബാധ്യതയാണ് താൻ എന്ന് സാമന്ത പ്രഖ്യാപിച്ചിരുന്നു
രാജ് നിദിമൊരുവുമായി ക്ഷേത്രദർശനം നടത്തിയ വീഡിയോയ്ക്ക് പലരും പല തരത്തിലെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. സാമന്തയുമായി വേർപിരിഞ്ഞ ശേഷം നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. എന്നാൽ, സാമന്ത അന്ന് മുതൽ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്ന വിവരം എവിടെയും പറഞ്ഞില്ല. ഇതിനിടെ ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ മയോസിറ്റിസ് ബാധിതയാണ് താൻ എന്ന് സാമന്ത പ്രഖ്യാപിച്ചിരുന്നു
advertisement
6/6
ചികിത്സാർത്ഥം സാമന്ത ഏറെക്കാലം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. നിലവിൽ സീരീസുകളിൽ ശ്രദ്ധ നൽകുകയാണ് സാമന്ത. 'രക്ത് ബ്രഹ്മാണ്ട്: ദി ബ്ലഡി കിംഗ്ഡം' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സാമന്ത ഇപ്പോൾ. 'ദി ഫാമിലി മാൻ' എന്ന സീരീസിന്റെ മൂന്നാം സീസണിൽ സാമന്തയും വേഷമിടുന്നുണ്ട്. മനോജ് ബാജ്‌പേയിയും മറ്റു താരങ്ങളും ഈ സീരീസിന്റെ ഭാഗമാണ്

Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം

  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement