Sana Makbul: സനാ മക്ബൂൽ; ബിഗ് ബോസ് ഒടിടി 3 സർപ്രൈസ് വിജയവും വിവാദങ്ങളും
- Published by:Rajesh V
- news18-malayalam
Last Updated:
ഷോ ആരംഭിച്ചത് മുതൽ തുടർച്ചയായി വാർത്തകളിൽ ഇടം നേടിയ സന മക്ബൂൽ വിജയിയാകുമെന്ന പ്രവചനങ്ങൾ കുറവായിരുന്നു.
വിജയകരമായ ബിഗ് ബോസ് OTT 3ന് ഓഗസ്റ്റ് 2ന് തിരശ്ശീല വീണു. ഗ്രാൻഡ് ഫിനാലെയിൽ സന മക്ബൂലും റാപ്പർ നവേദ് ഷെയ്ഖും (നെയ്സി) തമ്മിലുള്ള കടുത്ത മത്സരമാണ് നടന്നത്. സസ്പെൻസ് നിറഞ്ഞ കാത്തിരിപ്പിന് ശേഷം അനിൽ കപൂർ സന മക്ബൂലിനെ മൂന്നാം സീസണിലെ വിജയിയായി പ്രഖ്യാപിച്ചു. പ്രേക്ഷകരിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ച സനയ്ക്ക് ട്രോഫിയും 25 ലക്ഷം രൂപ ക്യാഷ് പ്രൈസും ലഭിച്ചു.
advertisement
advertisement
ഷോ ആരംഭിച്ചത് മുതൽ തുടർച്ചയായി വാർത്തകളിൽ ഇടം നേടാൻ സന മക്ബൂലിന് കഴിഞ്ഞിരുന്നു. എന്നാല്‍ താരം വിജയിയാകും എന്ന് പ്രവചനങ്ങള്‍ കുറവായിരുന്നു. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തായ നെയ്‌സിയാണ് സനയോടൊപ്പം ടോപ്പ് 2ല്‍ എത്തിയത്. ഇവരില്‍ നിന്നും പ്രേക്ഷക വോട്ട് അടിസ്ഥാനമാക്കി വിജയിയെ അവതാരകന്‍ അനില്‍ കപൂര്‍ തിരഞ്ഞെടുക്കുകയായിരുന്നു.
advertisement
'കിത്‌നി മൊഹബത്ത് ഹേ 2', 'ഈസ് പ്യാർ കോ ക്യാ നാം ദൂൺ?', 'അർജുൻ' തുടങ്ങിയ ടിവി സീരിയലുകളിലൂടെയാണ് സന പ്രധാനമായും ശ്രദ്ധേയയായത്. 2014 ൽ 'ദിക്കുലു ചൂഡകു രാമയ്യ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. 2017ൽ പുറത്തിറങ്ങിയ റങ്കൂൺ എന്ന സിനിമയിലും സന അഭിനയിച്ചു. (Image: divasana/Instagram)
advertisement
സന മക്ബൂല്‍,നെയ്‌സി, നടന്‍ രണ്‍വീര്‍ ഷോറി, സായി കേതന്‍ റാവു എന്നിവരാണ് ബിഗ് ബോസ് ഒടിടി മൂന്നാം സീസണിലെ ഫൈനലില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് സായി ആദ്യവും പിന്നാലെ രണ്‍വീര്‍ ഷോറിയും പുറത്തായി. വിജയിയാകുവാന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ച താരമായിരുന്നു രണ്‍വീര്‍ ഷോറി. എന്നാല്‍ ഇദ്ദേഹത്തിന്‍റെ പുറത്താകല്‍ അവതാരകന്‍ അനില്‍ കപൂറിനെ അടക്കം ഞെട്ടിച്ചിട്ടുണ്ട്. (Image: divasana/Instagram)
advertisement
advertisement
advertisement
advertisement
advertisement