'ബാബ ലവ്സ് യു': മകന്റെ ജന്മദിനം ആഘോഷിച്ച് ഷൊയ്ബ് മാലിക്; ചിത്രങ്ങളിൽ ഒപ്പം പോസ് ചെയ്യാതെ സാനിയ മിർസ

Last Updated:
മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് സാനിയയും ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്
1/8
 മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനായി ഒന്നിച്ചിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും.

advertisement
2/8
 ദുബായില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷൊയ്ബ് മാലിക്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

3/8
 പിറന്നാള്‍ കേക്കിനൊപ്പം ഷൊയ്ബും ഇസ്ഹാനും നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. പശ്ചാത്തലത്തില്‍ സഹോദരി അനം മിര്‍സയുടെ മകള്‍ ദുഅയെ എടുത്തുനില്‍ക്കുന്ന സാനിയയേയും കാണാം.

4/8
 ഇരുവരും വിവാഹ മോചിതരാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് കുറച്ച് കാലമായി. ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന് വേണ്ടിയാണ് കൂടിക്കാഴ്ച്ചകളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

5/8
 എന്നാൽ ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ ശുഭസൂചനയാണോയെന്ന് ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍ സാനിയയും ഷൊയ്ബും ഒരുമിച്ച് പോസ് ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നതാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും ചില ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

6/8
 മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് സാനിയയും ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മകന്റെ ചിരി തന്റെ ചുറ്റുമുള്ള ഇരുട്ടിനെ മായ്ച്ചുകളയുമെന്നും ഉപാധികളില്ലാത്ത സ്നേഹം എന്താണെന്ന് കാണിച്ചുതന്നതിന് ഒരുപാട് നന്ദിയെന്നും സാനിയ കുറിച്ചു.

7/8
 ഒപ്പം പിറന്നാളാഘോഷത്തിനിടെ എടുത്ത കുടുംബ ചിത്രങ്ങളും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ ഷൊയ്ബിന്‌‍റെ അഭാവവും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

8/8
 2010 ഏപ്രിലിലാണ് സാനിയയും ഷൊയ്ബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement