എല്ലാം അവസാനിച്ചോ? ഷോയിബ് മാലിക്കും സാനിയയും പിരിഞ്ഞെന്ന സൂചനയുമായി ഷോയിബിന്റെ ഇൻസ്റ്റ ബയോ

Last Updated:
2010ലാണ് സാനിയ മിർസയും ഷോയിബ് മാലിക്കും വിവാഹം ചെയ്തത്
1/7
 ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും (Sania Mirza) പാകിസ്താനി ക്രിക്കറ്റ് താരമായ ഭർത്താവ് ഷോയിബ് മാലിക്കും (Shoaib Malik) വേർപിരിയുന്നുവെന്ന വാർത്ത കുറച്ചേറെ നാളുകളായി പ്രചരിക്കുന്നുണ്ട്. പക്ഷേ ഇരുവരും ഇക്കാര്യത്തിൽ പ്രതികരണം ഏതും നൽകിയില്ല. എന്നാൽ ഷോയിബിന്റെ പക്കൽ നിന്നും കാര്യങ്ങളുടെ സ്ഥിതിഗതികൾ പറയാതെ പറയുന്ന വിധമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം

advertisement
2/7
 മുൻപൊരിക്കൽ ഷോയ്‌ബുമായി ബന്ധപ്പെട്ട ഒരു വക്താവിന്റെ വാക്കുകൾ ഉദ്ധരിച്ച് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. പക്ഷേ അപ്പോഴും ചിലയിടങ്ങളിലെങ്കിലും ദമ്പതികളെ ഒന്നിച്ചു കണ്ടത് വിവാദങ്ങൾക്ക് അറുതി വരുത്തിയിരുന്നു. പോയവർഷം നവംബറിലാണ് വിവാദങ്ങൾക്ക് തിരികൊളുത്തുന്ന നിലയിൽ സാനിയ ഒരു പോസ്റ്റ് ഇട്ടത് (തുടർന്ന് വായിക്കുക)

3/7
 ആയേഷ ഒമർ എന്ന മോഡലുമായി ഷോയിബ് അടുക്കുന്നു എന്നതായിരുന്നു ഊഹാപോഹങ്ങൾക്ക് ശക്തി പകർന്നത്. ഈ ബന്ധം ഷോയിബ്, സാനിയ ബന്ധത്തിൽ വിള്ളൽവീഴ്ത്തി എന്ന് സ്ഥിരീതികരിക്കാത്ത വിവരങ്ങൾ പുറത്തുവന്നു

4/7
 2010 ഏപ്രിൽ മാസം 12നാണ് സാനിയ മിർസയും ഷോയിബ് മാലിക്കും വിവാഹം ചെയ്തത്. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം എങ്കിലും, പാകിസ്താനിലും ചില ചടങ്ങുകൾ നടത്തി. മകൻ ഇസാൻ പിറന്നത് 2018ലായിരുന്നു

5/7
 ഷോയിബിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ മുൻപ് 'സൂപ്പർവുമൺ സാനിയയുടെ ഭർത്താവ്' എന്ന് രേഖപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ 'ഏറ്റവും വലിയ അനുഗ്രഹത്തിന്റെ പിതാവ്' എന്നുമായിരുന്നു ഷോയിബ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അതിൽ സാനിയയുടെ ഭർത്താവ് എന്ന രേഖപ്പെടുത്തൽ ഇല്ല

6/7
 ആയേഷയും ഷോയിബും ചേർന്നുള്ള ഫോട്ടോഷൂട്ടാണ് എല്ലാത്തിനും തുടക്കമിട്ടത്. പക്ഷേ താൻ ഒരിക്കലും വിവാഹിതനായ ഒരാളുമായി അടുക്കില്ല എന്ന് ആയേഷ പറഞ്ഞതോടെ തീയും പുകയും കെട്ടടങ്ങി

7/7
 എന്നാൽ ഈ ബയോ മാറ്റം ഇപ്പോൾ കാര്യങ്ങൾ വീണ്ടും ചർച്ചയുടെ കൊടുമുടിയിൽ എത്തിക്കുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആകും ഇവരുടെ ആരാധകർ ഉറ്റുനോക്കുക

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement