Siddique ഫഹദ് ഫാസിൽ മൂക്കുംകുത്തി വീണു; ജ്യോത്സ്യൻ പറഞ്ഞു ഈ പടം ഓടും!

Last Updated:
ചിത്രത്തിന്‍റെ തുടക്കകാലത്തെ ചർച്ചകൾക്കായി സിദ്ദിഖും ലാലും നിരന്തരം ഫാസിലിന്‍റെ വീട്ടിൽ എത്തിയപ്പോഴുള്ള രസകരമായ ഒരു സംഭവം
1/5
Ramji_rao-speeking, Siddique, director Siddique, Siddique passes away, Ramji Rao Speaking, Siddique death, Siddique movies, Siddique- Lal, സിദ്ധിഖ്, സിദ്ധിഖ് അന്തരിച്ചു, സിദ്ധിഖ് -ലാൽ, സിദ്ധിഖ് ചിത്രങ്ങൾ, സിദ്ധിഖ് കലാഭവൻ
ഒരു സിനിമ പിടിക്കുകയെന്ന് പറഞ്ഞാൽ ശരിക്കുമൊരു ചൂതാട്ടമാണ്. ഓടിയാൽ പണം വാരാം. പൊളിഞ്ഞാൽ കുത്തുപാളയെടുക്കും. അങ്ങനെ സിനിമയെടുത്ത് കോടീശ്വരൻമാരായ നിർമാതാക്കളും കുത്തുപാളയെടുത്തവരും നിരവധിയുണ്ട്, മലയാള സിനിമയിൽ. ഇതുകൊണ്ടുതന്നെ സിനിമാക്കാർക്കിടയിൽ വിശ്വാസവും കൂടുതലാണ്. സിനിമ എടുക്കുന്നതിന് മുമ്പ് ജ്യോത്സ്യനെക്കണ്ട് ആ സിനിമ ഓടുമോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ നോക്കാറുണ്ട്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്‍റെ ആദ്യ സംവിധാനസംരഭമായ റാംജി റാവു സ്പീക്കിങിനെ സംബന്ധിച്ചും അത്തരത്തിലൊരു കഥയുണ്ട്. ഇത് സിദ്ദിഖ് തന്നെ പലതവണ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.
advertisement
2/5
Siddique, director Siddique, Siddique passes away, Siddique death, Ramji Rao Speaking, Siddique movies, Siddique- Lal, സിദ്ധിഖ്, സിദ്ധിഖ് അന്തരിച്ചു, സിദ്ധിഖ് -ലാൽ, സിദ്ധിഖ് ചിത്രങ്ങൾ, സിദ്ധിഖ് കലാഭവൻ
റാംജി റാവു സ്പീക്കിങ് നിര്‍മിച്ചത് ഫാസിലും നിര്‍മാതാവായ ഔസേപ്പച്ചനും ചേര്‍ന്നാണ്. ചിത്രത്തിന്‍റെ തുടക്കകാലത്തെ ചർച്ചകൾക്കായി സിദ്ദിഖും ലാലും നിരന്തരം ഫാസിലിന്‍റെ വീട്ടിൽ എത്തുമായിരുന്നു. അതിനിടെയാണ്, ഈ സിനിമ ഓടുമോയെന്ന് ജ്യോത്സ്യനെ വിളിപ്പിച്ച് നോക്കണമെന്ന ആവശ്യം ഉയർന്നത്. അങ്ങനെ ഔസേപ്പച്ചൻ ഒരു ജ്യോത്സ്യനെയും വിളിച്ചുകൊണ്ടുവന്നു. സിനിമാക്കാർക്കിടയിൽ അത്യാവശ്യം പ്രശസ്തനായ ജ്യോത്സ്യനായിരുന്നു ഇദ്ദേഹം.
advertisement
3/5
Siddique, director Siddique, Siddique passes away, Siddique death, Ramji Rao Speaking, Siddique movies, Siddique- Lal, സിദ്ധിഖ്, സിദ്ധിഖ് അന്തരിച്ചു, സിദ്ധിഖ് -ലാൽ, സിദ്ധിഖ് ചിത്രങ്ങൾ, സിദ്ധിഖ് കലാഭവൻ
ജോത്സ്യന്‍ കവടി നിരത്തി ഗണിക്കാന്‍ തുടങ്ങി. സിദ്ദിഖും ലാലും നെഞ്ചിടിപ്പോടെയാണ് ഇരിക്കുന്നത്. ഈ സമയത്താണ് വീട്ടിനകത്ത് ഓടിക്കളിക്കുകയായിരുന്ന ഫാസിലിന്‍റെ മക്കൾ പുറത്തേക്ക് വന്നത്. എന്നാൽ വാതിൽപ്പടിയിൽവെച്ച് കുട്ടിയായിരുന്ന ഫഹദ് ഫാസിൽ മൂക്കുകുത്തിവീണു. എല്ലാവരും ഒരുനിമിഷത്തേക്ക് സ്തംബ്ധരായി. എന്നാൽ ഒരു കുഴപ്പവുമില്ലാത്ത പോലെ ജാള്യതയോടെ ചിരിച്ച ഫഹദ് വീണ്ടും ഓടിക്കളിച്ച് അകത്തേക്ക് പോയി.
advertisement
4/5
Siddique, director Siddique, Siddique passes away, Ramji Rao Speaking, Siddique death, Siddique movies, Siddique- Lal, സിദ്ധിഖ്, സിദ്ധിഖ് അന്തരിച്ചു, സിദ്ധിഖ് -ലാൽ, സിദ്ധിഖ് ചിത്രങ്ങൾ, സിദ്ധിഖ് കലാഭവൻ
ഇതുകണ്ട് ജ്യോത്സ്യൻ ഒന്ന് നെടുവീർപ്പിട്ടു, ഇതൊരു കോമഡി സിനിമയായിരിക്കുമെന്ന് പ്രസ്താവിച്ചു. ഇതുകേട്ട് സിദ്ദിഖും ലാലും ഫാസിലും ഔസേപ്പച്ചനും ഒരുപോലെ ഞെട്ടി. കാരണം കഥയെക്കുറിച്ച് ജ്യോത്സ്യനോട് സൂചിപ്പിച്ചിട്ടുപോലുമില്ല. ഇത് തിയറ്ററുകളിൽ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഓടുന്ന സിനിമയായിരിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞു.
advertisement
5/5
Siddique, director Siddique, Siddique passes away, Ramji Rao Speaking, Siddique death, Siddique movies, Siddique- Lal, സിദ്ധിഖ്, സിദ്ധിഖ് അന്തരിച്ചു, സിദ്ധിഖ് -ലാൽ, സിദ്ധിഖ് ചിത്രങ്ങൾ, സിദ്ധിഖ് കലാഭവൻ
ആദ്യമൊന്ന് വീണുപോകുമെങ്കിലും അവിടെനിന്ന് എഴുന്നേറ്റ് വീണ്ടും ഓടുന്ന സിനിമയായിരിക്കുമെന്നും ജ്യോത്സ്യൻ പറഞ്ഞു. നിമിത്തം അതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കേട്ടപ്പോഴാണ് സിദ്ദിഖിനും ലാലിനും ശരിക്കും ആശ്വാസമായത്. ജ്യോത്സ്യൻ പ്രവചിച്ചത് അച്ചട്ടായി. റാംജിറാവു തിയറ്ററുകളിൽ ആഘോഷമായി. ചിരിയുടെ മാലപ്പടക്കം തീർത്താണ് സിനിമ ഓടിയത്.
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement