യഥാർത്ഥ പേര് മേരി ഡെസ്ഡെമൻ സ്റ്റെല്ല; മലയാളി നായിക അറിയപ്പെടുന്നത് മറ്റൊരു പേരിൽ

Last Updated:
ഈ ചിത്രത്തിൽ താടിയും മീശയുമായി കാണുന്ന നടിയുടെ യഥാർത്ഥ പേരാണ് മേരി ഡെസ്ഡെമൻ സ്റ്റെല്ല
1/6
ഇംഗ്ലീഷ് സാഹിത്യം അറിയുന്ന സാഹിത്യ പ്രേമികൾക്ക് ഡെസ്ഡിമോണ എന്ന പേര് അന്യമല്ലായിരിക്കും. വിശ്വവിഖ്യാത എഴുത്തുകാരൻ ഷേക്‌സ്‌പിയർ സൃഷ്‌ടിച്ച കാവ്യമായ ഒഥല്ലോയിലെ നായിക. ഈ പേരുമായി സാമ്യമുള്ള ഒരു നായിക നമ്മുടെ മലയാളത്തിലുണ്ട് എന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ അറിഞ്ഞെന്നു വരില്ല. ഡെസ്ഡിമോണ എന്ന മുഴുവൻ പേര് ഇല്ലെങ്കിലും, ആ പേരൊന്നു പരിഷ്കരിച്ച ശേഷം അച്ഛൻ ആ പേര് മകളുടെ പള്ളിയിലെ വിളിപ്പേരായി നൽകി. പിൽക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയപ്പോൾ മേരി ഡെസ്ഡെമൻ സ്റ്റെല്ല എന്ന പേര് ആരും കേട്ടില്ല. പക്ഷേ, ആ മകൾ പ്രശസ്തയായി

advertisement
2/6
ഒരിക്കൽ അരുവിക്കര തെരഞ്ഞെടുപ്പിനിടെ നടത്തിയ പ്രചാരണത്തിന്റെ പേരിൽ പലരെയും ചിരിപ്പിച്ച ആൾ കൂടിയാണ് മേഘ്ന വിൻസെന്റ്. അന്ന് 'ചന്ദനമഴ' എന്ന പരമ്പരയിലെ പഞ്ചപാവമായ മരുമകളുടെ വേഷമായിരുന്നു മേഘ്‌നാ വിൻസെന്റിന്‌. അമൃത അർജുൻ ദേശായി എന്ന കലാകാരിയുടെ റോൾ ചെയ്തത് മേഘ്നയായിരുന്നു. കുടുംബപ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറാൻ മേഘ്ന വിൻസെന്റിന്‌ ഈ ഒരു വേഷം ധാരാളമായിരുന്നു. അതിനു ശേഷം ഒരിടവേള കഴിഞ്ഞ് മേഘ്ന വീണ്ടും സീരിയൽ ലോകത്തേക്ക് മടങ്ങിയിരുന്നു. ഈ സമയത്താണ് മേഘ്ന വിൻസെന്റ് ഒരഭിമുഖത്തിൽ അവരുടെ പേരിന്റെ വിശേഷങ്ങൾ പങ്കിട്ടത് (തുടർന്ന് വായിക്കുക)

3/6
മേഘ്നയെ അമൃതാ അർജുൻ ദേശായി ആക്കിയ ചന്ദനമഴയ്ക്ക് ശേഷം അവർ തമിഴ് സീരിയൽ മേഖലയിൽ സജീവമായി മാറിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തയും ഇതിനിടയിൽ പുറത്തു വന്നു. പിന്നീട് മലയാളത്തിലേക്ക് വന്നുവെങ്കിലും, തനിക്ക് ഏറ്റവും ശ്രദ്ധ നേടിക്കൊടുത്ത 'ചന്ദനമഴ' പ്രദർശിപ്പിച്ച ഏഷ്യാനെറ്റിലേക്ക് മേഘ്ന എത്തിച്ചേർന്നത് ഏഴു വർഷങ്ങൾക്ക് ശേഷവും. 'സാന്ത്വനം 2'ൽ ഇപ്പോൾ മേഘ്നയും ഭാഗമാണ്. ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യ കൂടിയായ ഗോപിക അനിൽ ആയിരുന്നു ആദ്യ ഭാഗത്തിലെ നായിക

4/6
മേഘ്ന വിൻസെന്റിന്റെ പേരിലെ വിശേഷം കുറച്ചു കൂടുതലുണ്ട്. മേരി ഡെസ്ഡെമൻ സ്റ്റെല്ല എന്ന പേരിൽ താരത്തിന്റെ മാത്രം വിശേഷമല്ല ഉള്ളത്. അതിൽ മേഘ്നയുടെ രണ്ട് മുത്തശ്ശിമാരുടെ പേരുമുണ്ട്. മേഘ്നയുടെ അമ്മയുടെ അമ്മയുടെ പേരാണ് മേരി. അച്ഛന്റെ അമ്മയുടെ പേര് സ്റ്റെല്ല എന്നും. ആ രണ്ടുപേരുകളും ഇരുവശത്തുമായി വച്ച ശേഷമാണ് മേഘ്‌നയ്ക്ക് ഈ പേര് നൽകിയത്. എന്നാൽ, സീരിയലിൽ വന്നതും മേഘ്ന കുറച്ചുകൂടി ജനകീയമായ ഒരു പേരിലേക്ക് മാറുകയായിരുന്നു

5/6
താൻ സ്വയം നൽകിയ പേരാണ് മേഘ്ന വിൻസെന്റ് എന്ന് താരം. സ്‌കൂളിൽ നടിക്ക് മറ്റൊരു പേരുണ്ടായിരുന്നു. സീരിയൽ ലോകത്തു സജീവമായിരുന്നെങ്കിലും, മേഘ്ന വിൻസെന്റ് ഇതിനിടെ ചില സിനിമകളിലും വേഷമിട്ടു. ആകെ അഞ്ചു സിനിമകളിലാണ് മേഘ്ന വിൻസെന്റ് അഭിനയിച്ചത്. 2002ലെ കൃഷ്ണപക്ഷ കിളികൾ എന്ന ചിത്രത്തോടെയാണ് തുടക്കം. അഭിനയിച്ച സിനിമകളുടെ കൂട്ടത്തിൽ ഒരു ഷോർട്ട് ഫിലിമുമുണ്ട്. ഇതിനു പുറമേ, പ്രമുഖ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തു വന്നിട്ടുള്ള റിയാലിറ്റി ഷോകളിൽ അതിഥിയായും മത്സരാർഥിയായും മേഘ്ന വിൻസെന്റ് പങ്കെടുത്തിട്ടുണ്ട്

6/6
മലയാളിത്തം തുളുമ്പുന്ന മുഖമാണ് മേഘ്ന വിൻസെന്റിന്റെ പ്ലസ് പോയിന്റ്. നടിയുടെ അമ്മയാണ് അവർക്കൊപ്പം കൂടുതലും അഭിമുഖങ്ങളിൽ പങ്കെടുക്കാറുള്ളത്. അമ്മയുടെ ഒപ്പം വളർന്ന കുട്ടിയാണ് മേഘ്ന. പിതാവ് ചെല്ലാനം സ്വദേശിയാണ് എന്ന് എന്നും മേഘ്ന പറഞ്ഞിട്ടുണ്ട്. തമിഴിൽ 'പൂമഗൾ വന്താൾ' എന്ന പരമ്പരയിൽ മേഘ്ന ശ്രദ്ധേയയായി

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement