Shah Rukh Khan | മന്നത്ത് വിട്ടിറങ്ങിയ ഷാരൂഖ് ഖാൻ മറ്റൊരു ഫ്ലാറ്റ് വലിയ വിലയ്ക്ക് വിറ്റു; താരകുടുംബത്തിലെ മാറ്റങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
നിലവിൽ ഷാരൂഖ് ഖാനും കുടുംബവും വാടക ഫ്ലാറ്റിലാണ് താമസം
മാർച്ച് മാസത്തിൽ തന്റെ ആഡംബര വസതിയായ മന്നത്ത് വിട്ട് മറ്റൊരിടത്തേക്ക് താമസം മാറ്റിയ നടൻ ഷാരൂഖ് ഖാന്റെയും (Shah Rukh Khan) കുടുംബത്തിന്റെയും വാർത്ത പുറത്തുവന്നിരുന്നു. അറ്റകുറ്റപ്പണികൾക്കായാണ് മാറിത്താമസം എന്നാണു ദേശീയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളിലെ വിവരം. എന്നാൽ, ഈ വാർത്ത വന്നു ദിവസങ്ങൾക്കകം ഷാരൂഖ് കുടുംബം അവരുടെ മറ്റൊരു ഫ്ലാറ്റും വിറ്റു എന്ന വാർത്ത കൂടി പുറത്തു വരുന്നു. ഇന്റീരിയർ ഡിസൈനർ ആയ ഷാരൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റേതാണ് ഈ അപ്പാർട്ട്മെന്റ്. നിലവിൽ ഷാരൂഖ് ഖാനും കുടുംബവും വാടക ഫ്ലാറ്റിലാണ് താമസം
advertisement
സെലിബ്രിറ്റികളെ സംബന്ധിച്ച് റിയൽ എസ്റ്റേറ്റ് വളരെ ലാഭകരമായ ബിസിനസ് ആണ്. ഇതവർക്ക് ഇടമുറിയാതെ ലാഭം നൽകുന്ന മേഖല കൂടിയാണ്. സ്‌ക്വയർ യാർഡ്സ് എന്ന പ്രോപ്പർട്ടി ടെക്ക് പ്ലാറ്റ്‌ഫോം ആണ് ഗൗരി ഖാന്റെ ഈ റിയൽ എസ്റ്റേറ്റ് വിൽപ്പന വിവരം പുറത്തുവിട്ടത്. 2022 ഓഗസ്റ്റ് മാസത്തിൽ ഗൗരി ഖാൻ വാങ്ങിയ വേളയിൽ ഈ ഫ്ലാറ്റിന്റെ വില 8.5 കോടി രൂപയായിരുന്നു. നല്ല ലാഭത്തിലാണ് അവർ ഇതിന്റെ വിൽപ്പന നടത്തിയിട്ടുള്ളത് എന്നാണ് വിവരം. ഷാരൂഖ് സിനിയിലെങ്കിൽ, പല സെലിബ്രിറ്റികളുടെയും വീടുകളുടെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്ന ഡിസൈനർ ആണ് ഗൗരി ഖാൻ (തുടർന്ന് വായിക്കുക)
advertisement
കോഹിനൂർ ആൾട്ടിസിമോയുടെ ഭാഗമായ ഈ യൂണിറ്റ് 2.5 BHK, 3 BHK, 3.5 BHK വീടുകളുടെ വില്പന നടത്താറുണ്ട്. മുംബൈയിലെ ദാദർ വെസ്റ്റിൽ സ്ഥിതിചെയ്യുന്ന ഈ അപ്പാർട്ട്മെന്റ് കോംപ്ലക്സ്, മികച്ച റോഡ് ഗതാഗതത്തിന്റെ പേരിലും ശ്രദ്ധേയമാണ്. വെസ്റ്റേൺ സെൻട്രൽ റയിൽവേ ലൈനുകൾ, ഈസ്റ്റേൺ വെസ്റ്റേൺ ഹൈവേകൾ എന്നിവയുമായി ചേർന്ന് കിടക്കുന്നു. ശിവജി പാർക്ക്, പ്രഭാദേവി, മാതുങ്ങാ, വർലി എന്നിവയുമായുള്ള അടുത്ത നിലനിൽപ്പും ഈ ഫ്ലാറ്റിന്റെ പ്രത്യേകതയാണ്
advertisement
രണ്ടര വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഫ്ലാറ്റ് ഗൗരി ഖാൻ 11.61 കോടി രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഗൗരി ഖാൻ 37 ശതമാനം ലാഭം നേടിയെന്നാണ് റിപ്പോർട്ടുകളിലെ പരാമർശം. അതേസമയം, മന്നത്തിന്റെ അറ്റകുറ്റപ്പണികൾക്കായി രണ്ടു വർഷങ്ങൾ വേണ്ടിവരും എന്നും റിപ്പേർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വീട്ടിൽ 616 സ്‌ക്വയർ മീറ്റർ സ്ഥലം അധികമായി ഉണ്ടാകും. നിലവിൽ പാലി ഹില്ലിലെ ഡ്യൂപ്ളെക്സ് അപ്പാർട്ട്മെന്റിലാണ് ഇവരുടെ താമസം