advertisement

Dileep Shankar | ഡിസംബർ 26ന് ദിലീപ് ശങ്കറിന്റെ അവസാന ഫോൺകോൾ; നടുക്കുന്ന ഓർമയിൽ ഷാജു ശ്രീധർ

Last Updated:
കഴിഞ്ഞ ദിവസം, ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
1/6
പ്രിയപ്പെട്ട സുഹൃത്തിന്റെ ഒരു ഫോൺ കോളിന് സംസാരിച്ചു കഴിഞ്ഞ്, രണ്ടു ദിവസങ്ങൾക്കുള്ളിൽ ആ കൂട്ടുകാരൻ മരിച്ചു എന്ന വാർത്ത കേൾക്കേണ്ടി വരിക. നടൻ ഷാജു ശ്രീധറിനു (Shaju Sreedhar) ആ നടുക്കം വിട്ടുമാറിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസമാണ്, ചലച്ചിത്ര, സീരിയൽ താരം ദിലീപ് ശങ്കറിനെ (Dileep Shankar) തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ദിലീപ് ഇവിടെ മുറിയെടുക്കുന്നതും. എന്നാൽ, ആളനക്കം ഏതുമില്ലാതാവുകയും, മുറിക്ക് പുറത്തേക്ക് ദുർഗന്ധം വമിച്ചതും കൂടിയായപ്പോൾ സംശയം തോന്നി മുറിതുറന്ന ഹോട്ടൽ ജീവനക്കാർ നടനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

2/6
ഫ്‌ളവേഴ്‌സ് ചാനലിലെ 'പഞ്ചാഗ്നി' എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നവതരിപ്പിച്ചത് ദിലീപ് ശങ്കർ ആയിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമായിരുന്നു അദ്ദേഹം. സീരിയൽ ഷൂട്ടിങ്ങിനായി നഗരത്തിൽ എത്തിയതാണ് ദിലീപ് എന്നും പറയുന്നു. ഒരാഴ്ച മുൻപ് വരെ ഇൻസ്റ്റാഗ്രാം പേജിൽ നടൻ സജീവമാണ്. വളരെ സന്തോഷവാനായാണ് അദ്ദേഹത്തെ ഏറ്റവും ഒടുവിലെ പോസ്റ്റിൽ പോലും കാണാൻ സാധിക്കുന്നത്. മകളുടെ ഒപ്പവും ദിലീപ് ശങ്കർ ചില റീൽസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപ് എന്ന് ഷാജുവിന്റെ പോസ്റ്റിൽ നിന്നും വ്യക്തം (തുടർന്ന് വായിക്കുക)

3/6
എന്നാൽ പരിശോധനയിൽ ദിലീപ് ശങ്കർ ജീവനൊടുക്കിയതാവാൻ സാധ്യതയില്ല എന്ന നിലയിലാണ് റിപ്പോർട്ട് വന്നിട്ടുള്ളത്. തലയിലേറ്റ ക്ഷതമാണ് മരണകാരണം. അടച്ച മുറിക്കുള്ളിൽ സഹായമെത്താനും സാധ്യത കുറവാണ്. വീഴ്ചയിൽ തലയ്ക്കടിയേൽക്കാനാണ് സാധ്യതയേറെ എന്ന നിലയിലേക്കാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് വെളിച്ചംവീശുന്നത്. യഥാർത്ഥ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ പറയാൻ സാധിക്കൂ

4/6
'ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബർ 26 ന് നിന്റെ കോൾ വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാൻ പറ്റാത്ത വിയോഗം' എന്ന് ഷാജു ശ്രീധർ. പലരും ഈ പോസ്റ്റിനു കീഴെ ആദരാഞ്ജലി അർപ്പിച്ചപ്പോൾ ചിലരെങ്കിലും, കാണാതായ ദിവസമത്രയും അദ്ദേഹത്തെ കുടുംബമോ കൂട്ടുകാരോ അന്വേഷിച്ചില്ലേ എന്നും ചോദ്യമുയർത്തി

5/6
അമ്മയറിയാതെ, സുന്ദരി, പഞ്ചാഗ്നി തുടങ്ങിയ പരമ്പരകളിൽ ദിലീപ് ശങ്കർ ശ്രദ്ധനേടുന്ന വേഷങ്ങൾ ചെയ്തിരുന്നു. ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും ദിലീപ് ശങ്കർ അഭിനയിച്ചിരുന്നു. 'പഞ്ചാഗ്നി' എന്ന പരമ്പരയുടെ ചിത്രീകരണാർത്ഥം ദിലീപ് ഹോട്ടലിൽ മുറിയെടുത്തു എന്നാണ് വിവരം. 'പ്രാവിൻകൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ആണ് ദിലീപ് ശങ്കറിന്റെ പേജിലെ ഏറ്റവും അവസാനത്തെ പോസ്റ്റ്

6/6
അഞ്ചു ദിവസങ്ങൾക്ക് മുൻപ് ദിലീപ് ശങ്കർ വിളിച്ചു സംസാരിച്ച ഓർമയുടെ നടുക്കം മാറാതെ നടി സീമ ജി. നായരും ഒരു പോസ്റ്റ് കുറിച്ചിരുന്നു. മലയാള സിനിമാ, സീരിയൽ മേഖലകളിൽ ഒട്ടേറെ സൗഹൃദങ്ങളുള്ള നടനാണ് ഷാജു ശ്രീധർ. മുൻകാല നടിയും നർത്തകിയുമായ ചാന്ദിനിയാണ് ഷാജുവിന്റെ ഭാര്യ. ദമ്പതികൾക്ക് രണ്ടുപെൺമക്കളാണ്. ഇവരുടെ മൂത്തമകൾ ഒരു മലയാള സിനിമയിൽ നായികാവേഷം ചെയ്തു കഴിഞ്ഞു

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement