advertisement

ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ച പോസ്റ്റിൽ ഷമ്മി തിലകന് നേരെ ആക്രമണം

Last Updated:
രൂക്ഷമായ കമന്റ് ഇട്ട പലർക്കും ഷമ്മി തിലകൻ സമയമെടുത്ത് മറുപടി നൽകി
1/7
സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ചതിന്റെ പേരിൽ സൈബർ സ്‌പെയ്‌സിൽ നടൻ ഷമ്മി തിലകന് നേരെ അതിരൂക്ഷ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് സെക്ഷനിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, കമന്റ് ഇട്ട പലർക്കും ഷമ്മി തിലകൻ സമയമെടുത്ത് മറുപടി നൽകുകയും ഉണ്ടായി
സുരേഷ് ഗോപിക്ക് (Suresh Gopi) പിറന്നാൾ ആശംസിച്ചതിന്റെ പേരിൽ സൈബർ സ്‌പെയ്‌സിൽ നടൻ ഷമ്മി തിലകന് (Shammi Thilakan) നേരെ അതിരൂക്ഷ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് സെക്ഷനിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, കമന്റ് ഇട്ട പലർക്കും ഷമ്മി തിലകൻ സമയമെടുത്ത് മറുപടി നൽകുകയും ഉണ്ടായി
advertisement
2/7
'ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി,സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ,
സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ' എന്ന് ഷമ്മിയുടെ വാക്കുകൾ (തുടർന്ന് വായിക്കുക)
'ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ' എന്ന് ഷമ്മിയുടെ വാക്കുകൾ (തുടർന്ന് വായിക്കുക)
advertisement
3/7
ഫേസ്ബുക്കിലെ പോസ്റ്റിനു കീഴിലാണ് പ്രധാനമായും അതിരൂക്ഷ പ്രതികരണം ഉണ്ടായത്. ഷമ്മിയുടെ പിതാവ് തിലകന്റെ പേരുപോലും വലിച്ചിഴക്കാൻ പലരും മടച്ചില്ല. അത്യന്തം മോശം കമന്റുകൾക്ക് ഷമ്മി പ്രതികരിച്ചു
ഫേസ്ബുക്കിലെ പോസ്റ്റിനു കീഴിലാണ് പ്രധാനമായും അതിരൂക്ഷ പ്രതികരണം ഉണ്ടായത്. ഷമ്മിയുടെ പിതാവ് തിലകന്റെ പേരുപോലും വലിച്ചിഴക്കാൻ പലരും മടച്ചില്ല. അത്യന്തം മോശം കമന്റുകൾക്ക് ഷമ്മി പ്രതികരിച്ചു
advertisement
4/7
ആദ്യമായല്ല, ഷമ്മി തിലകൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. അദ്ദേഹം തൃശൂരിൽ നിന്നും വമ്പൻ ഭൂരിപസ്കഹത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും ഷമ്മി പിന്തുണ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നിരുന്നു. സുരേഷ് ജീ... നിങ്ങൾ പൊളിയാണ്.. അഭിനന്ദനങ്ങൾ...!' എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ
ആദ്യമായല്ല, ഷമ്മി തിലകൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. അദ്ദേഹം തൃശൂരിൽ നിന്നും വമ്പൻ ഭൂരിപക്ഷത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും ഷമ്മി പിന്തുണ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നിരുന്നു. സുരേഷ് ജീ... നിങ്ങൾ പൊളിയാണ്..! അഭിനന്ദനങ്ങൾ...!' എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ
advertisement
5/7
'നമ്മൾക്കൊക്കെ ആരാധ്യനായ തിലകൻ ചേട്ടനെ പറയിക്കരുത്' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇയാളോട്, 'പറഞ്ഞവർ അനുഭവിച്ചിട്ടുമുണ്ട്, ജാഗ്രതൈ' എന്ന് ഷമ്മി
'നമ്മൾക്കൊക്കെ ആരാധ്യനായ തിലകൻ ചേട്ടനെ പറയിക്കരുത്' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇയാളോട്, 'പറഞ്ഞവർ അനുഭവിച്ചിട്ടുമുണ്ട്, ജാഗ്രതൈ' എന്ന് ഷമ്മി
advertisement
6/7
'താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല' എന്ന് മറ്റൊരാൾ. 'ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല' എന്ന് ഷമ്മി

7/7
'പാപ്പൻ' സിനിമയിൽ ഷമ്മി തിലകൻ സുരേഷ് ഗോപിക്കൊപ്പം ഇരുട്ടൻ ചാക്കോ എന്ന വേഷം ചെതിരുന്നു. ഇതിന് ശേഷം ചാലക്കുടിയിൽ തിയേറ്ററിലെത്തിയപ്പോൾ ഷമ്മി സുരേഷ് ഗോപിക്കൊപ്പം പോസ് ചെയ്ത ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement