ഒരിക്കൽ ട്രാവൽ ഏജൻസിയിലെ 500 രൂപ ശമ്പളക്കാരി; നടിക്ക് ഇന്ന് 83 കോടിയുടെ ആസ്തി
- Published by:meera_57
- news18-malayalam
Last Updated:
ഇന്ന് കോടികളുടെ വിലയുള്ള ആസ്തികളും വാഹനങ്ങളും. ഈ താരത്തിന് ഇപ്പോൾ 44 വയസ് പ്രായമുണ്ട്
തീർത്തും എളിമയുള്ള ജീവിതം നയിച്ച് അവിടെ നിന്നും ഉയർച്ചയുടെ പടവുകൾ കയറിവന്ന താരം. ഇന്ന് കോടികളുടെ വിലയുള്ള ആസ്തികളും വാഹനങ്ങളും, സർവോപരി സിനിമാ ലോകം നേടിക്കൊടുത്ത പ്രശസ്തിയും. മിനി സ്‌ക്രീനിൽ നിന്നും ബോളിവുഡിലേക്കെത്തുക എന്നത് ഒരു ചെറിയ കാര്യമല്ലാതിരിക്കേ, അങ്ങനെയൊരു നേട്ടമുണ്ട് ഈ നടിയുടെ കരിയറിൽ. 'കസൗട്ടി സിന്ദഗി കി' എന്ന ടി.വി. പരമ്പരയിലെ പ്രേരണ ശർമ്മ എന്ന വേഷം ചെയ്ത താരം എട്ട് കോടിയുടെ വസ്തുവിന്റെ ഉടമയാണ്. ഈ താരത്തിന് ഇപ്പോൾ 44 വയസ് പ്രായമുണ്ട്. ഒരുകാലത്ത് ട്രാവൽ ഏജൻസിയിലെ ജോലിയിൽ നിന്നും ലഭിച്ചിരുന്ന 500 രൂപ ശമ്പളമായിരുന്നു അവരുടെ ഏക വരുമാനം
advertisement
ടി.വി. മേഖലയിലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന അഭിനേത്രിയാണ് ശ്വേതാ തിവാരി (Shweta Tiwari) ഇന്ന്. 'പിങ്ക് വില്ല' റിപ്പോർട്ട് പ്രകാരം, ഇവരുടെ ആകെ മൂല്യം ഇന്ന് 81 കോടിക്ക് മുകളിലാണ്. വർഷാവർഷം 10 കോടിക്ക് മുകളിലാണ് താരത്തിന്റെ വരുമാനം. ടി.വി. സീരിയലിൽ ഒരു എപ്പിസോഡിനായി അവർ ചാർജ് ചെയ്യുന്നതാകട്ടെ മൂന്നു ലക്ഷം രൂപയും. സിനിമാ, പരസ്യചിത്രങ്ങൾ, സോഷ്യൽ മീഡിയ, മോഡലിംഗ് തുടങ്ങിയവയാണ് പ്രധാന വരുമാന മാർഗങ്ങൾ. അഭിനയലോകത്തെ കാര്യമെടുത്താൽ, മിനി സ്ക്രീൻ, ബിഗ് സ്ക്രീൻ മേഖലകളെ ഒരുപോലെ സ്വാധീനിച്ച നടിയാണവർ (തുടർന്ന് വായിക്കുക)
advertisement
ചെറിയ രീതിയിൽ ആരംഭിച്ച കരിയറാണവരുടേതെങ്കിലും, പിന്നീടുള്ള നാളുകളിൽ ശ്വേതാ തിവാരി സ്വന്തമായി ഒരു മേൽവിലാസം കണ്ടെത്താൻ ആരംഭിച്ചിരുന്നു. സീരിയലിനു ശേഷം, ബിഗ് ബോസ് നാലാം സീസണിൽ ശ്വേത പങ്കെടുത്തു. ഓരോ ആഴ്ചയിലും അഞ്ചു ലക്ഷമായിരുന്നു അവരുടെ പ്രതിഫലം. ഉത്തർപ്രദേശിൽ ജനിച്ചു വളർന്ന ശ്വേത, പന്ത്രണ്ടാം വയസ് മുതൽ ജോലി ചെയ്ത് ജീവിച്ചു വരികയാണ്. ട്രാവൽ ഏജൻസിയിലെ ജോലിയിൽ നിന്നും കിട്ടിയിരുന്ന പണം കൊണ്ടാണ് അവർ ട്യൂഷൻ ഫീസ് അടച്ചിരുന്നതും, മറ്റു ചെലവുകൾക്ക് പണം കണ്ടെത്തിയിരുന്നതും
advertisement
കഠിനാധ്വാനിയായ അമ്മയെ കണ്ടുവളർന്ന ശ്വേതയ്ക്ക് ചെറുപ്രായം മുതലേ സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതിലായിരുന്നു താൽപ്പര്യം. പതിനഞ്ചാം വയസ് മുതൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ നടിയാണ് ശ്വേതാ തിവാരി. എന്നിരുന്നാലും, 'കസൗട്ടി സിന്ദഗി കി' എന്ന പരമ്പരയാണ് ശ്വേതയ്ക്ക് ഒരു നടിയെന്ന നിലയിൽ ശ്രദ്ധ നേടിക്കൊടുത്തത്. ഈ പരമ്പരയിൽ ഏഴു വർഷം അഭിനയിച്ച ശേഷം, 'മേരെ ഡാഡ് കി ദുൽഹൻ', 'ബാൽ വീർ', 'ജാനേ ക്യാ ബാത് ഹൂയി', 'കഹാനി ഘർ ഘർ കി' മുതലായ പരമ്പരകളിൽ അവർ അഭിനയിച്ചു, റിയാലിറ്റി ഷോയിലെ സാന്നിധ്യത്തിലൂടെ അവരുടെ ബ്രാൻഡ് മൂല്യം വർധിച്ചു
advertisement
ഇന്ന് ഒരു ബോളിവുഡ് താരത്തെക്കാൾ മെച്ചപ്പെട്ട ജീവിതശൈലിയാണ് ശ്വേതാ തിവാരിയുടേത്. മകൾക്കും മകനുമൊപ്പം മുംബൈയിലെ കണ്ടിവാലിയിലെ ആഡംബര വസതിയിലാണ് ശ്വേതയുടെ താമസം. കോടികൾ വിലയുള്ള വീടാണിത് എന്നാണ് വിവരം. ഇതിനു പുറമേ, ശ്വേതയ്ക്ക് രണ്ട് ആഡംബര കാറുകളും സ്വന്തമായുണ്ട്. അതിലൊന്ന് 1.4 കോടിയുടെ ബി.എം.ഡബ്ള്യു. 7 സീരീസും, 45 ലക്ഷത്തിന്റെ ഓഡി A4കാറുമാണ്
advertisement