Sindhu Krishna | ഏതു ഗർഭിണിയും ആഗ്രഹിക്കുന്നത്; ദിയ കൃഷ്ണയെ പരിപാലിക്കുന്നതിനെ കുറിച്ച് സിന്ധു കൃഷ്ണ
- Published by:meera_57
- news18-malayalam
Last Updated:
ഇതെല്ലാം സിന്ധു കൃഷ്ണയുടെ വീട്ടിൽ മാത്രമേയുള്ളോ എന്ന് ചോദിച്ചാൽ, ചിലപ്പോൾ അതേ എന്നാകും മറുപടി കൊടുക്കേണ്ടി വരിക
പൊതുവെ ഒരു വീട്ടിൽ ഒരു ഗർഭിണിയുണ്ടായിരുന്നാൽ, ആ വീട്ടുകാർക്കും ഉത്തരവാദിത്തം ഏറും. ഇന്നത്തെ അണുകുടുംബങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ, ദിയ കൃഷ്ണ എന്ന ഗർഭിണിയെ വലയം ചെയ്യാൻ, മൂന്നു സഹോദരിമാരും അച്ഛനും അമ്മയും അടങ്ങുന്ന അവരുടെ കുടുംബമുണ്ട്. ഭർത്താവ് അശ്വിൻ ഗണേഷിന്റെ വീട്ടിൽ പോയാൽ അവിടെയും ഉണ്ടാകും അമ്മായിയമ്മയുടെ പരിലാളന. ദിയ കൃഷ്ണയുടെ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയാകും ഇനി വരാനിരിക്കുന്നത്. നിലവിൽ ഈ വീട്ടിൽ ബേബി എന്ന് വിളിച്ചു പോന്നത് ദിയയുടെയും അഹാനയുടെയും ഏറ്റവും ഇളയ അനുജത്തി ഹൻസിക കൃഷ്ണയെയാണ്
advertisement
വിവാഹം കഴിഞ്ഞെങ്കിലും, ദിയ തന്റെ കുടുംബത്തെ വിട്ട് അധികദൂരം പോയില്ല. തിരുവനന്തപുരത്തെ 'സ്ത്രീ' വീടിനു അടുത്തായി ദിയ കൃഷ്ണയും അവരുടെ ഭർത്താവ് അശ്വിൻ ഗണേഷും ചേർന്ന് ഒരു ഫ്ലാറ്റ് വിവാഹം കഴിയും മുൻപേ വാടകയ്ക്ക് എടുത്തിരുന്നു. കല്യാണം കഴിഞ്ഞു പോയ മകൾ ഇപ്പോൾ തങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്നതിന്റെ സന്തോഷം പങ്കിടാനും സിന്ധു കൃഷ്ണ മറന്നില്ല. വാടക വീട്ടിൽ താമസിച്ചാണ് സിന്ധു തന്റെ ആദ്യത്തെ മൂന്നു പെണ്മക്കൾക്കും ജന്മം നൽകിയത്. ഏറ്റവും ഇളയ കുട്ടിയായ ഹൻസിക മാത്രമാണ് 'സ്ത്രീ' വീട്ടിൽ പിറന്നത് (തുടർന്ന് വായിക്കുക)
advertisement
കേരളത്തിന് പുറത്തു ജോലിനോക്കുന്ന ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷും ഇപ്പോൾ ഭാര്യയുടെ കൂടെയുണ്ട്. ദിയ ഗർഭിണിയെന്ന് ലോകത്തെ അറിയിക്കുന്നതിനും വളരെ മുൻപേ, ഇക്കാര്യം പലരും പ്രവചിച്ചിരുന്നു. ഇതിനിടെ ഗർഭാവസ്ഥയിൽ ദിയ കൃഷ്ണ ലണ്ടനിലേക്ക് ഹണിമൂൺ യാത്ര ഉൾപ്പെടെ നടത്തി. അവിടുത്തെ ദൃശ്യമനോഹാരിതയിൽ ദിയയും അശ്വിനും നൃത്തം ചെയ്തപ്പോഴും പലരും ചോദിച്ച ചോദ്യമാണ് ദിയ കൃഷ്ണ ഗർഭിണിയാണോ എന്നത്. അപ്പോഴൊന്നും ഒരു കമന്റിനോ ചോദ്യത്തിനോ പോലും ദിയ മറുപടി കൊടുത്തിരുന്നില്ല. ഗർഭിണി ഇങ്ങനെ ദേഹം ഇളക്കാൻ പാടില്ല എന്ന് പലരും ഉപദേശിച്ചു. എന്നിട്ടും ദിയ വച്ചനാവെടുത്തില്ല
advertisement
ഇപ്പോൾ ഗർഭാവസ്ഥയിൽ ദിയ കൃഷ്ണ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് തങ്ങളുടെ ഒപ്പമെന്ന് അമ്മ സിന്ധു കൃഷ്ണ വെളിപ്പെടുത്തുന്നു. ഈ വീട്ടിൽ ദിയയുടെ അച്ഛനമ്മമാരും മൂന്നു സഹോദരിമാരും, അവരുടെ അപ്പച്ചിയും ഉണ്ടാകും. ഈ വീട് ഒഴിഞ്ഞൊരു നേരമില്ല എന്നുവേണം പറയാൻ. അങ്ങനെ ഒഴിയണമെങ്കിൽ, എല്ലാവരും ചേർന്ന് എങ്ങോട്ടെങ്കിലും യാത്രപോകേണ്ടി വരും. ഗർഭിണിയെ പരിപാലിക്കാൻ ഒരു ബറ്റാലിയൻ തന്നെ ഉണ്ട് എന്ന് സിന്ധു വെളിപ്പെടുത്തിക്കഴിഞ്ഞു
advertisement
ഗർഭാവസ്ഥയുടെ മൂന്നാം മാസത്തെ സ്കാനിംഗ് പൂർത്തിയായ ശേഷം മാത്രമേ ദിയ കൃഷ്ണ ഗർഭവിശേഷം പുറത്തുവിട്ടുള്ളൂ. അതുവരെ ഇക്കാര്യം ആരും അറിയരുത് എന്ന് ദിയക്ക് നിർബന്ധമായിരുന്നു. അതിനു ശേഷം ഡോക്‌ടറുടെ അടുത്തു സ്കാനിംഗ് നടത്തുന്ന ഒരു ചിത്രവും ദിയ കൃഷ്ണ ഷെയർ ചെയ്ത കൂട്ടത്തിലുണ്ട്. ഗർഭകാലത്തിന്റെ കൂടുതൽ വിശേഷങ്ങൾ തന്നിൽ തന്നെ ഒതുക്കാൻ ദിയ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പോയവർഷം സെപ്റ്റംബർ മാസത്തിലാണ് ദിയ കൃഷ്ണ വിവാഹിതയായത്. അശ്വിൻ ഗണേഷുമായി പ്രണയത്തിലായിരുന്നു. അശ്വിന്റെ വീട്ടിൽ നിലവിലെ ഏറ്റവും ഇളയ പേരക്കുട്ടിയാകും ദിയയുടെ കുഞ്ഞ്. അശ്വിന്റെ ജ്യേഷ്‌ഠന് ഒരു മകളുണ്ട്
advertisement
ഓസി (ദിയയുടെ ഓമനപ്പേര്) വളരെ ഭാഗ്യവതിയാണ്. ഒന്ന് ഛർദിക്കാൻ തുടങ്ങിയാൽ കൂടെപ്പോയി സഹായിക്കാൻ ഒരുപാട് പേരുണ്ട്. മിക്കവാറും നേരം താൻ തന്നെയാകും പിന്നാലെ പോകുക. അല്ലെങ്കിൽ ദിയയുടെ ചേച്ചിയായ അഹാനയോ, അനുജത്തിമാരായ ഇഷാനിയോ, ഹൻസികയോ, അപ്പച്ചിയോ ഒപ്പം ഉണ്ടാവും. ഓക്കാനിക്കുമ്പോൾ മുതുകു തടവാനും മറ്റും ഇതിൽ ആരെങ്കിലും ഒക്കെ ഉണ്ടാകും. താൻ മുതുകു തടവി കൊടുക്കുമെങ്കിൽ, മറ്റൊരാൾ നെഞ്ചു തടവാൻ ഉണ്ടാകും. ഇപ്പോൾ നേരത്തെക്കാളും ദിയയുടെ അവസ്ഥ മെച്ചപ്പെട്ടു എന്നും, നന്നായി ഭക്ഷണം കഴിക്കുന്നു എന്നും അമ്മ സിന്ധു പറയുന്നു