കുറച്ചേറെ ദിവസങ്ങളായി വിട്ടൊഴിയാത്ത വിവാദങ്ങൾക്കു നടുവിലാണ് ഗായിക അമൃത സുരേഷ് (Amrutha Suresh). മുൻ ഭർത്താവ് ബാല ആശുപത്രിയിൽ ചികിത്സയിലായതു മുതലാണ് അമൃതയുടെ പിന്നാലെ പുത്തൻ വിവാദങ്ങൾ കൂടിയത്. അമൃത ബാലക്ക് കരൾ നൽകുമെന്നും, ഇല്ലെന്നും, അമൃത അക്കാര്യം നിഷേധിച്ചെന്നും അടിസ്ഥാരരഹിതമായ പ്രചരണങ്ങൾ പാറിപ്പറന്നു. എന്നാൽ അമൃതയുടെ ഇപ്പോഴത്തെ സ്ഥിതി ഇതൊന്നുമല്ല
കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ അനുജത്തി അഭിരാമി സുരേഷ് രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അഭിരാമിയുടെ കുറിപ്പ്. ചേച്ചിയെ സമാധാനമായി ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ പ്രചരണങ്ങൾ തരംതാണു എന്ന് അഭിരാമി. ഒരു യൂട്യൂബ് ചാനലിലെ പ്രചരണത്തെയാണ് അഭിരാമി വിമർശിച്ച് രംഗത്തെത്തിയത്