'കടലും മക്കളും സാക്ഷി '; സണ്ണി ലിയോണിയും ഭർത്താവും വീണ്ടും വിവാഹിതരായി
- Published by:Sarika N
- news18-malayalam
Last Updated:
13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി
ബോളിവുഡിൽ ഒട്ടനവധി ആരാധകരുള്ള സൂപ്പർ താരമാണ് സണ്ണി ലിയോണി .13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിൽ പങ്കുചേർന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
advertisement
advertisement
ദമ്പതികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്‌ക്ക് സർപ്രൈസ് ഒരുക്കിയിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. 2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്.
advertisement
advertisement