Sunny Leone | അറിഞ്ഞായിരുന്നോ? സണ്ണി വരുന്നു; തിയതി കുറിച്ചു; തലസ്ഥാനത്ത് ആഘോഷരാവ്

Last Updated:
സണ്ണി ലിയോണി തിരുവനന്തപുരത്ത് വരുന്നു. സ്ഥലവും തിയതിയും നിശ്ചയിച്ചു
1/7
 നടി സണ്ണി ലിയോണിക്ക് (Sunny Leone) കേരളത്തിൽ ഒട്ടേറെ ആരാധകരുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ലോക്ക്ഡൗൺ നാളുകളിൽ കുടുംബസമേതം സണ്ണി പലപ്പോഴായി വന്നുപോയ സ്ഥലം കൂടിയാണ് കേരളം. ഇവിടെ വരുമ്പോഴെല്ലാം സണ്ണിക്ക് ഗംഭീരവരവേൽപ്പ് കിട്ടും എന്ന കാര്യത്തിൽ തർക്കമില്ല. കൊച്ചിയാണ് സണ്ണി പരിപാടികൾക്കായി വന്നുപോകുന്ന സ്ഥലമെങ്കിൽ, മുൻപ് ഭർത്താവും മക്കളുമൊത്ത് താമസിച്ചത് തിരുവനന്തപുരം പൂവാറിലെ റിസോർട്ടിലാണ്

advertisement
2/7
 സണ്ണി ഒരു മടങ്ങിവരവിന് ഒരുങ്ങുകയാണ്. ഇക്കുറി സണ്ണി വീണ്ടും തലസ്ഥാനത്തെത്തും. ഇന്റർനാഷണൽ ഫാഷൻ നൈറ്റ് എന്ന പരിപാടിക്കായാണ് സണ്ണി ലിയോണി തിരുവനന്തപുരത്തെത്തുക. സ്ഥലവും തിയതിയും നിശ്ചയിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/7
 കുറച്ചു ദിവസങ്ങൾക്ക് മുൻപ് സണ്ണി ലിയോണിയും കെന്നഡി ടീമും തങ്ങളുടെ സിനിമയുടെ പ്രീമിയറിനായി കാൻ മേളയിൽ എത്തിയിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഈ ത്രില്ലറിൽ രാഹുൽ ഭട്ട് നായകനാവുന്നു, സണ്ണി ചാർലി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്

4/7
 പൂവാറിൽ വന്ന വേളയിൽ സണ്ണി നടത്തിയ യാത്രയ്ക്കിടെ ബോട്ടിൽ യാത്ര ചെയ്ത യുവാക്കൾ ആർപ്പു വിളികളുമായി കൂടെക്കൂടിയിരുന്നു. ഇവരുടെ ചിത്രം പകർത്തി അതാരെന്ന് അന്വേഷിച്ചു കൊണ്ട് സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു

5/7
 2023 ജൂൺ 29 ആണ് സണ്ണി വരുന്ന തിയതി. തിരുവനന്തപുരം നിശാഗന്ധി ഓഡിയോറിയത്തിലായിരിക്കും പരിപാടി. സ്വകാര്യ സംഘടനകൾ നടത്തുന്ന ഷോയിലേക്കാണ് സണ്ണി അതിഥിയായി എത്തിച്ചേരുക

6/7
 'മധുരരാജ' എന്ന സിനിമയിൽ സണ്ണി ലിയോണി നൃത്തം ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. രംഗീല എന്ന മറ്റൊരു ചിത്രത്തിൽ സണ്ണി കഥാപാത്രമാവുന്നുണ്ട്. സലിം കുമാറും വേഷമിടുന്ന സിനിമ വളരെ മുൻപേ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്

7/7
 സണ്ണി ലിയോണി മക്കളായ നിഷ, അഷർ, നോവ എന്നിവർക്കൊപ്പം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement