കൊച്ചിയിലെ വലിയ വീട്ടിൽ അല്ലി മോൾക്ക് കൂട്ടുകാരനായി സോറോ കുട്ടി വന്നിട്ട് മൂന്നു വർഷങ്ങൾ. അല്ലി അച്ഛന്റെ തോളത്തു കേറുമ്പോഴും, അമ്മയ്‌ക്കൊപ്പം കൂട്ടുകൂടുമ്പോഴും എല്ലാം കൂടെ വേണം എന്ന് നിർബന്ധമുണ്ട് സോറോക്കും. പൃഥ്വിരാജിന്റേയും (Prithviraj Sukumaran) സുപ്രിയ മേനോന്റെയും (Supriya Menon) വീട്ടിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എല്ലായിടത്തും ഓടിനടന്ന് കുസൃതി കാട്ടുന്ന സോറോയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം