advertisement

തലശ്ശേരിയിൽ 'ക്ലീൻ സിറ്റി' ഓപ്പറേഷൻ: കടൽപ്പാലത്തെ അനധികൃത കടകൾ നഗരസഭ പൊളിച്ചുനീക്കി

Last Updated:

തലശ്ശേരിയില്‍ മുഴുവനായ അഴിച്ചുപണി ആരംഭിച്ച് നഗരസഭ ആരോഗ്യവിഭാഗം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 22-ഓളം ഉന്തുവണ്ടികള്‍, തട്ടുകടകള്‍ എന്നിവ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ നീക്കി.

ഹെൽത് ഡിപ്പാർട്മെന്റ് പെട്ടിക്കടകൾ പൊളിച്ചു മാറ്റുന്നു 
ഹെൽത് ഡിപ്പാർട്മെന്റ് പെട്ടിക്കടകൾ പൊളിച്ചു മാറ്റുന്നു 
തലശ്ശേരിയില്‍ മുഴുവനായ അഴിച്ചുപണി നടത്തുകയാണ് നഗരസഭ ആരോഗ്യവിഭാഗം. നഗരത്തില്‍ അനധികൃതമായി നടത്തിവരുന്ന കടകള്‍ ഒഴിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നഗരസഭ ആരോഗ്യവിഭാഗം തുടക്കമിട്ടത്. ഇതിൻ്റെ ഭാഗമായി കടല്‍പ്പാലം പരിസരത്തെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 22-ഓളം ഉന്തുവണ്ടികള്‍, പെട്ടിക്കടകള്‍, തട്ടുകടകള്‍ എന്നിവ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ നീക്കി.
നഗരസഭയുടെ ലൈസന്‍സ് ഇല്ലാതതും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതും മാലിന്യങ്ങള്‍ കടലിലേക്ക് വലിച്ചെറിയുകയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതായി കണ്ടെത്തിയ കടകള്‍ക്കെത്തിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
നഗരസഭാ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.ഒ.ടി. ഷബീര്‍, ക്ലീന്‍സിറ്റി മാനേജര്‍ സി. സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍ വിലങ്ങില്‍, ദിനേശ്, വീണ, കുഞ്ഞിക്കണ്ണന്‍, പ്രദീപന്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു. വരും ദിവസങ്ങളിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലെ അനധികൃത തട്ടുകടകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നഗരസഭ തുടരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയിൽ 'ക്ലീൻ സിറ്റി' ഓപ്പറേഷൻ: കടൽപ്പാലത്തെ അനധികൃത കടകൾ നഗരസഭ പൊളിച്ചുനീക്കി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement