Tamannaah Bhatia| 18 വർഷത്തെ കരിയർ; തമന്നയുടെ ആസ്തി 120 കോടി രൂപയിലധികം!

Last Updated:
പ്രതിമാസം ഒരു കോടിയിലധികമാണ് നടിയുടെ വരുമാനം
1/8
 ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. 2005 ൽ ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ തമന്ന 18 വർഷത്തിനുള്ളിൽ ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ്.

advertisement
2/8
 'ചാന്ദ് സാ രോഷൻ ചെഹരാ' എന്ന ചിത്രമാണ് തമന്നയുടെ ആദ്യ ചിത്രം. ഈ സിനിമ ബോക്സ് ഓഫീസിൽ പൂർണ പരാജയമായിരുന്നെങ്കിലും നിരവധി അവസരങ്ങളാണ് തമന്നയ്ക്ക് പിന്നാലെ ലഭിച്ചത്. അതേ വർഷം തന്നെ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു. 2006 ലാണ് ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്.

3/8
 2007 ൽ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ ചിത്രമാണ് തമന്നയുടെ കരിയറിൽ വഴിത്തിരിവാകുന്നത്. ഈ ചിത്രം മലയാളത്തിലടക്കം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.

4/8
 ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ തമന്ന ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ബാന്ദ്ര. ഇന്ന് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് തമന്ന.

5/8
 12 കോടിയാണ് തമന്നയുടെ വാർഷിക വരുമാനം എന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു കോടിയോളം നടി സമ്പാദിക്കുന്നുണ്ട്. സിനിമയിൽ നിന്നല്ലാതെ, പരസ്യ ചിത്രങ്ങളിലൂടേയും ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമെല്ലാം വൻ വരുമാനമാണ് താരം സ്വന്തമാക്കുന്നത്.

6/8
 ഒരു ചിത്രത്തിന് 4-5 കോടി രൂപയാണത്രേ തമന്നയുടെ പ്രതിഫലം. ഒരു ഡാൻസ് നമ്പരിനു മാത്രം 60 ലക്ഷം വരെ വാങ്ങുന്നു. 2018 ലെ ഐപിഎല്ലിലെ പത്ത് മിനുട്ട് പെർഫോമൻസിന് 50 ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്.

7/8
 മുംബൈ ജുഹൂവിലെ തമന്നയുടെ വീടിന് മാത്രം 16.6 കോടി മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ ആഢംബര വാഹനങ്ങളുടെ വലിയൊരു ശേഖരവും നടിക്കുണ്ട്. ഇതിൽ ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, ബിഎംഡബ്ല്യു 320ഐ, മെഴ്‌സിഡസ് ബെൻസ് ജിഎൽഇ, മിത്സുബിഷി പജേറോ സ്‌പോർട് എന്നിവയും ഉൾപ്പെടും. ഇതിനെല്ലാം കൂടി 2.3 കോടിയോളം മൂല്യം വരും. മാത്രമല്ല, താരത്തിന്റെ 3 ലക്ഷം രൂപ വിലയുള്ള ബാഗ് വരെ ചർച്ചയായിട്ടുണ്ട്.

8/8
 110 കോടിയുടെ ആസ്തി തമന്നയ്ക്കുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ തന്നെ അതിസമ്പന്നരായ നടിമാരിൽ ഒരാളാണ് തമന്ന എന്നതിൽ സംശയമില്ല.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement