സിനിമാ ലോകത്ത് വീണ്ടുമൊരു വിവാഹത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ പ്രിയങ്കരിയായ തമന്ന ഭാട്ടിയയുടെ വിവാഹ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
2/ 6
നടൻ വിജയ് വർമയുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തേ മുതൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങളെ ഒന്നിച്ച് പല വേദികളിലും കണ്ടതോടെ ആരാധാകരും ഉറപ്പിച്ചു, ഇത് പ്രണയം തന്നെയെന്ന്.
3/ 6
ഇപ്പോഴിതാ തമന്ന വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുവെന്നാണ് വാർത്തകൾ. വിവാഹത്തെ കുറിച്ച് കുടുംബവുമായി സംസാരിച്ചുവെന്നും വിവാഹിതയാകാൻ താരം തീരുമാനിച്ചുവെന്നും വിവിധ റിപ്പോർട്ടുകളിൽ പറയുന്നു.
4/ 6
അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും തമന്ന ഇക്കാര്യം സംസാരിച്ചു. വിവാഹം ഇനി വൈകിക്കേണ്ടതില്ലെന്നാണ് താരത്തിന്റെ തീരുമാനം.
5/ 6
അതേസമയം, വിജയ് വർമയെയാണോ തമന്ന വരനായി സ്വീകരിക്കുന്നത് എന്ന് വ്യക്തമല്ല. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നോ വിവാഹിതരാകുമെന്നോ സ്ഥിരീകരണവുമില്ല.
6/ 6
ബോളിവുഡിൽ ശ്രദ്ധേയമായ നിരവധി സിനിമകളിൽ അഭിനയിച്ച നടനാണ് വിജയ് വർമ. വിജയ് വർമയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും താൻ അതിന് മറുപടി നൽകേണ്ട കാര്യം പോലുമില്ലെന്നായിരുന്നു തമന്നയുടെ പ്രതികരണം.