Tamannaah Bhatia | സെറ്റിൽ ദിലീപിൽ നിന്നുമുണ്ടായ പെരുമാറ്റം എങ്ങനെയെന്ന് തമന്ന ഭാട്ടിയ; ആദ്യ മലയാള ചിത്രത്തെക്കുറിച്ച് താരം

Last Updated:
നടി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം 'ബാന്ദ്രയിൽ' ദിലീപാണ് നായകൻ
1/8
 നടി തമന്ന ഭാട്ടിയ (Tamannaah Bhatia) ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിൽ നായകൻ ദിലീപ് (Dileep) ആണ്. നവംബർ 10ന് 'ബാന്ദ്ര' തിയേറ്ററിലെത്തും. പ്രൗഢഗംഭീര ചടങ്ങിൽ വച്ച് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് നടന്നിരുന്നു. ഈ വേള താൻ ദിലീപിൽ നിന്നും സെറ്റിൽ നേരിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന വാചാലയായി. വേദിയിൽ നിന്നുമുയർന്ന ഒരു ചോദ്യത്തിനായിരുന്നു തമന്നയുടെ മറുപടി

advertisement
2/8
 ചിത്രത്തിൽ തമന്നയും ദിലീപും കൂടിയുള്ള ഒരു ഡാൻസ് ഉൾപ്പെട്ടിട്ടുണ്ട്. കാവാല പ്രശസ്തമായ സമയത്താണ് അത്തരത്തിൽ മറ്റൊരു ഡാൻസ് രംഗം നടിയിൽ നിന്നും വരിക. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ദിലീപും പരാമർശം നടത്തിയിരുന്നു (തുടർന്ന് വായിക്കുക)

3/8
 കൂടെ നൃത്തം ചെയ്യുന്നത് തമന്നയാണ് എന്ന് കേട്ടതും, അച്ഛൻ ആ പരിസരത്തെങ്ങും പോകരുത് എന്നായിരുന്നു മകൾ മീനാക്ഷിയുടെ ഉപദേശം. അടിപൊളി നർത്തകിയുടെ ഒപ്പം പിടിച്ചു നിൽക്കാൻ ദിലീപ് കഷ്‌ടപ്പെടും എന്നായിരുന്നു മീനൂട്ടിയുടെ നിരീക്ഷണം

4/8
 എന്നാൽ ദിലീപ് എന്ന നായകനെക്കുറിച്ച് തമന്നയ്ക്ക് പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. കൂടെ അഭിനയിക്കുന്നവർക്ക് ഏറെ സ്‌പെയ്‌സ് നൽകുന്ന താരമാണ് ദിലീപ്. ഏറ്റവും കനിവുള്ള വ്യക്തിയെന്ന് ഞാൻ അദ്ദേഹത്തെ വിളിക്കും. കാരണം, സ്വന്തം ഷോട്ട് എങ്ങനെ പൂർത്തീകരിക്കുന്നു എന്നതിനേക്കാൾ മറ്റുള്ളവർക്ക് എങ്ങനെ സ്വന്തം കഴിവ് പുറത്തെടുക്കാം എന്നതിലാണ് അദ്ദേഹത്തിന്റെ ഉത്ക്കണ്ഠ

5/8
 എല്ലാർക്കും തിളങ്ങാൻ അദ്ദേഹം അവസരമൊരുക്കും. ഞാൻ അഭിനയിക്കുമ്പോൾ എനിക്ക് എന്റെ ഏറ്റവും മികച്ച ഷോട്ട് ലഭിച്ചു എന്നദ്ദേഹം ഉറപ്പിക്കും. അത്തരം അഭിനേതാക്കൾ അമൂല്യമാണ്...

6/8
 വൈവിധ്യം നിറഞ്ഞ അനവധി കഥപാത്രങ്ങൾ ഇതിനോടകം ചെയ്തു കഴിഞ്ഞ അദ്ദേഹത്തിന്റെ പിന്തുണ എനിക്കേറെ മുതൽക്കൂട്ടായി. എന്റെ ആദ്യ മലയാള ചിത്രമാണ്. ആദ്യത്തെ ഒന്ന് രണ്ടു ദിവസം ഭാഷ എങ്ങനെ കൈകാര്യം ചെയ്യും എന്നത് വിഷയമായിരുന്നു. അദ്ദേഹം അക്കാര്യത്തിൽ ഏറെ കനിവുള്ള മനുഷ്യനായിരുന്നു ,' തമന്ന പറഞ്ഞു

7/8
 'റക്കാ റക്കാ' എന്ന് തുടങ്ങുന്ന ബാന്ദ്രയിലെ ഗാനരംഗത്തിലാണ് തമന്നയും കൂടെ ദിലീപും തകർത്താടുക. തമന്ന നൃത്തം പഠിച്ചിട്ടില്ല എന്ന് പറഞ്ഞതും തന്നെ അത്ഭുതപ്പെടുത്തി എന്ന് ദിലീപ് പറഞ്ഞിരുന്നു

8/8
 തമിഴകത്തും പുറത്തും എണ്ണമറ്റ ആരാധകരെ നേടിയെടുത്ത ഗാനമാണ് 'ജെയ്‌ലർ' സിനിമയിലെ കാവാല... അതിനെയും വെല്ലുന്ന ഗാനമാകുമോ ബാന്ദ്രയിൽ നിന്നും പുറത്തുവരിക എന്ന് കാത്തിരുന്നു കാണാം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement