advertisement

ആറ്റുകാൽ പൊങ്കാല:പാളയം ഇമാമിന്‍റെ കരുതൽ; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്നു നൽകണം'

Last Updated:

പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി

News18
News18
ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അവർക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നു നൽകണമെന്നുമുള്ള പാളയം ഇമാം. ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. 'ഇതാണ് യഥാർത്ഥ കേരള സ്റ്റോറി' എന്ന തലക്കെട്ടോടെ ഇമാമിൻ്റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയയിൽ നിറയുന്നത്.
പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി ഓർമ്മിപ്പിച്ചു. റമദാൻ നോമ്പ് കാലമായതിനാൽ വീടുകളിൽ പകൽ സമയം ഭക്ഷണവും പാനീയങ്ങളും ഉണ്ടാകില്ലെങ്കിലും, പൊങ്കാലയ്ക്കെത്തുന്നവർക്കായി അവ പ്രത്യേകം കരുതണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഇടപെടലുകളിലൂടെ മാത്രമേ വിദ്വേഷത്തെയും ഇസ്ലാമോഫോബിയയെയും പ്രതിരോധിക്കാൻ സാധിക്കൂ എന്നും ജാതിമത വ്യത്യാസമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
എല്ലാ വർഷവും പാളയം മസ്ജിദും സെൻ്റ് ജോസഫ് പള്ളിയും ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി സൌകര്യങ്ങൾ ഒരുക്കാറുണ്ട്. അവർക്ക് വിശ്രമിക്കാനും ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാനുമായി പള്ളിയിലെ പ്രാർത്ഥനാ സമയക്രമത്തിൽ പോലും മാറ്റം വരുത്താറുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആറ്റുകാൽ പൊങ്കാല:പാളയം ഇമാമിന്‍റെ കരുതൽ; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്നു നൽകണം'
Next Article
advertisement
ആറ്റുകാൽ പൊങ്കാല:പാളയം ഇമാമിന്‍റെ കരുതൽ; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്നു നൽകണം'
ആറ്റുകാൽ പൊങ്കാല:പാളയം ഇമാമിന്‍റെ കരുതൽ; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്നു നൽകണം'
  • പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി പാളയം ഇമാം വീടുകളും മസ്ജിദുകളും തുറക്കണമെന്ന് ആഹ്വാനിച്ചു

  • നോമ്പ് കാലമായതിനാൽ ഭക്ഷണവും വെള്ളവും ഒരുക്കണമെന്ന് ഇമാം വി.പി. സുഹൈബ് മൗലവി ഓർമ്മിപ്പിച്ചു

  • പാളയം മസ്ജിദും സെൻ്റ് ജോസഫ് പള്ളിയും ഭക്തർക്കായി വാതിലുകൾ തുറന്നിട്ടുള്ളത് ഐക്യദാർഢ്യത്തിന് മാതൃക

View All
advertisement