Thara Kalyan | പെട്ടെന്ന് ഉറപ്പിച്ച കല്യാണം; ആഭരണവും വസ്ത്രവും എടുക്കാനുള്ള തത്രപ്പാട്; രാജൻ ചേട്ടന്റെ ഓർമയിൽ താരാ കല്യാൺ വിവാഹവാർഷിക ദിനത്തിൽ

Last Updated:
താരയുടെ അമ്മ സുബ്ബലക്ഷ്മിയുടെ കണ്ടെത്തലായിരുന്നു നടനും നർത്തകനുമായ രാജാ വെങ്കിടേഷ്
1/8
ഒരു കാലത്ത് സിനിമാ, സീരിയൽ, നൃത്ത, സംഗീത മേഖലകളിൽ അറിയപ്പെട്ട താരാ കല്യാണിന്റെ കുടുംബം ഇന്ന് സോഷ്യൽ മീഡിയാ യുഗത്തിലും യുവതലമുറയുടെ തുടിപ്പുകൾക്കൊപ്പം നിറസാന്നിധ്യമാണ്. മരണം വരെയും അമ്മ സുബ്ബലക്ഷ്മി താരയുടെയും മകൾ സൗഭാഗ്യ വെങ്കിടേഷിന്റെയും ഒപ്പം അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു നിന്നിരുന്നു. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും അവരുടെ മകൾ സുദർശനയും വരെ ഏവർക്കും സുപരിചിതർ
ഒരു കാലത്ത് സിനിമാ, സീരിയൽ, നൃത്ത, സംഗീത മേഖലകളിൽ അറിയപ്പെട്ട താരാ കല്യാണിന്റെ (Thara Kalyan) കുടുംബം ഇന്ന് സോഷ്യൽ മീഡിയാ യുഗത്തിലും യുവതലമുറയുടെ തുടിപ്പുകൾക്കൊപ്പം നിറസാന്നിധ്യമാണ്. മരണം വരെയും അമ്മ സുബ്ബലക്ഷ്മി താരയുടെയും മകൾ സൗഭാഗ്യ വെങ്കിടേഷിന്റെയും ഒപ്പം അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു നിന്നിരുന്നു. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും അവരുടെ മകൾ സുദർശനയും വരെ ഏവർക്കും സുപരിചിതർ
advertisement
2/8
കഴിഞ്ഞ ദിവസം താരകല്യാണിന്റെ വിവാഹവാർഷികമായിരുന്നു. ഭർത്താവ് രാജാ വെങ്കിടേഷിന്റെ വിയോഗശേഷം വന്നുപോയ വിവാഹവാർഷിക ദിനങ്ങളിൽ ഒന്ന്. പക്ഷേ ആ ദിവസം, ഇന്ന് മധുരപ്പതിനേഴുപോലെ ചെറുപ്പമായ ഓർമ്മകളുമായി താരാ കല്യാൺ എത്തുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അവർ ആ ഓർമ്മകൾ അയവിറക്കിയത് (തുടർന്ന് വായിക്കുക)
കഴിഞ്ഞ ദിവസം താരകല്യാണിന്റെ വിവാഹവാർഷികമായിരുന്നു. ഭർത്താവ് രാജാ വെങ്കിടേഷിന്റെ വിയോഗശേഷം വന്നുപോയ വിവാഹവാർഷിക ദിനങ്ങളിൽ ഒന്ന്. പക്ഷേ ആ ദിവസം, മധുരപ്പതിനേഴുപോലെ ചെറുപ്പമായ ഓർമ്മകളുമായി താരാ കല്യാൺ എത്തുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അവർ ആ ഓർമ്മകൾ അയവിറക്കിയത് (തുടർന്ന് വായിക്കുക)
advertisement
3/8
ഓർമകളെപ്പറ്റി പറയുന്നതിനൊപ്പം പഴയകാല വിവാഹ ചിത്രങ്ങളും താരാ കല്യാൺ പോസ്റ്റ് ചെയ്തു. അതും വീഡിയോ കണ്ടവർക്ക് മുന്നിലെത്തി. താരയുടെ അമ്മയുടെ കണ്ടെത്തലായിരുന്നു നടനും നർത്തകനുമായ രാജ വെങ്കിടേഷ്

4/8
1989ൽ വിവാഹ നിശ്ചയത്തിനുടുത്ത സാരിയാണിത്. കുറെയൊക്കെ പിന്നിപ്പോയി എന്ന് താരാ കല്യാൺ. രാജൻ ചേട്ടനെ ആദ്യം ബോധിച്ചത്‌ അമ്മ സുബ്ബലക്ഷ്മിക്കാണ്. ശേഷം രാജാ വെങ്കിടേഷിന്റെ വീട്ടുകാരുമായി വിവാഹക്കാര്യം സംസാരിച്ചു. വീട്ടുകാർ സമ്മതിച്ചു...
1989ൽ വിവാഹ നിശ്ചയത്തിനുടുത്ത സാരിയാണിത്. കുറെയൊക്കെ പിന്നിപ്പോയി എന്ന് താരാ കല്യാൺ. രാജൻ ചേട്ടനെ ആദ്യം ബോധിച്ചത്‌ അമ്മ സുബ്ബലക്ഷ്മിക്കാണ്. ശേഷം രാജാ വെങ്കിടേഷിന്റെ വീട്ടുകാരുമായി വിവാഹക്കാര്യം സംസാരിച്ചു. വീട്ടുകാർ സമ്മതിച്ചു
advertisement
5/8
സംസാരിച്ചുറപ്പിച്ചതും, വളരെ പെട്ടന്നായിരുന്നു വിവാഹ നിശ്ചയം. ആചാര പ്രകാരം ഒരു സാരി പെണ്ണിന്റെ വീട്ടുകാരും, മറ്റൊന്ന് ചെക്കന്റെ വീട്ടുകാരും വേണം എടുക്കാൻ. അന്ന് തന്റെ അമ്മ ഓടിപ്പോയി വാങ്ങിയ പച്ച നിറത്തിലെ സാരിയാണിത് എന്ന് താര

6/8
സാരിയുടെ ചില ഭാഗങ്ങൾ പിന്നിയെങ്കിലും, ഓർമ്മകൾ വളരെയേറെ ഫ്രഷ് എന്ന് താരാ കല്യാൺ. കല്യാണം പെട്ടെന്നുറപ്പിച്ചതും ധരിക്കാൻ  സ്വർണാഭരണങ്ങൾ ഇല്ലായിരുന്നു. അതോർത്ത് അമ്മയ്ക്ക് വിഷമമായി. അപ്പോഴാണ് തന്റെ സഹോദരൻ സഹായവുമായെത്തിയത്

7/8
ഒരു ചെറിയ ജോലിയുള്ള അദ്ദേഹം അന്നൊരു ചിട്ടിയിൽ ചേർന്നിരുന്നു. ആ പണം താരയുടെ വിവാഹാഭരണങ്ങൾക്കായി നൽകി. അന്ന് തന്റെയും അമ്മയുടെയും സന്തോഷത്തിനു അതിരുകളില്ലായിരുന്നു എന്ന് താരാ കല്യാൺ ഓർക്കുന്നു. അങ്ങനെ ഒരു പാലയ്ക്കാ മാലയും, നാല് വളകളും അടങ്ങുന്ന സെറ്റ് താരാ കല്യാണിന് വിവാഹസമ്മാനമായി ലഭിച്ചു

8/8
തന്റെ വിവാഹ നിശ്ചയവും കല്യാണവും കഴിഞ്ഞ് കുഞ്ഞുമായി. ആ മകളുടെ വിവാഹവും കഴിഞ്ഞ് പേരക്കുട്ടിയുമായി. എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോകുന്നതെന്ന് താരാ കല്യാൺ ഓർക്കുന്നു
തന്റെ വിവാഹ നിശ്ചയവും കല്യാണവും കഴിഞ്ഞ് കുഞ്ഞുമായി. ആ മകളുടെ വിവാഹവും കഴിഞ്ഞ് പേരക്കുട്ടിയുമായി. എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോകുന്നതെന്ന് താരാ കല്യാൺ ഓർക്കുന്നു
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement