advertisement

'പഴയ സ്റ്റേറ്റ് റെസ്ലിങ് ചാംപ്യന്‍റെ വീര്യമൊന്നും ചോർന്നുപോയിട്ടില്ല'; സൂപ്പർ സ്റ്റാറിന്‍റെ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Last Updated:
മസില്‍ പെരുപ്പിച്ച്‌ ഒരു പറ്റം ചെറുപ്പക്കാര്‍ക്കിടയില്‍ സൂപ്പർതാരം നില്‍ക്കുന്ന ചിത്രമാണിത്
1/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
ആരാധകരുടെ ഹൃദയം കീഴടക്കിയ സൂപ്പർതാരങ്ങളുടെ പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അപൂർവ ചിത്രങ്ങൾ നൽകുന്ന കൗതുകമാണ് ഇത് വളരെ വേഗം വൈറലാകാൻ കാരണം. ഇപ്പോഴിതാ, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സൂപ്പർതാരം മോഹൻലാലിന്‍റെ ഒരു അപൂർവ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
advertisement
2/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
മോഹൻലാൽ സിനിമയിൽ എത്തുന്നതിന് മുമ്പുള്ള ഒരു കോളേജ് കാല ചിത്രമാണ് വൈറലാകുന്നത്. മസില്‍ പെരുപ്പിച്ച്‌ ഒരു പറ്റം ചെറുപ്പക്കാര്‍ക്കിടയില്‍ മോഹൻലാൽ നില്‍ക്കുന്ന ചിത്രമാണിത്. 1977-78 കാലഘട്ടത്തിലെ ഫോട്ടോയാണിതെന്നാണ് സൂചന.
advertisement
3/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
നേരത്തെ മോഹൻലാലിന്റെ ഒരു ഫിറ്റ്നസ്സ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പഴയകാല ചിത്രവും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയെടുത്തത്.
advertisement
4/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
"പഴയ സ്റ്റേറ്റ് റസ്‌ലിംഗ്‌ ചാംപ്യന്റെ വീര്യമൊന്നും ഒട്ടും ചോര്‍ന്നു പോയിട്ടില്ല," എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രം ഫാൻസ് പേജുകൾ ഇരുകൈയുംനീട്ടി സ്വീകരിച്ചു. ചിത്രം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
advertisement
5/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
സർവകലാശാല തലത്തിലാണ് മോഹൻലാൽ ഗുസ്തിമത്സരത്തിൽ ജേതാവായത്. എം. ജി കോളേജിൽ പഠിക്കുമ്പോഴാണ് മോഹൻലാൽ ഗുസ്തിയിൽ ചാംപ്യനായത്. ഗുസ്തിയിൽ നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന ദേശീയ ഗുസ്തി മത്സരത്തിലേക്ക് അദ്ദേഹം യോഗ്യത നേടുകയും ചെയ്തിരുന്നു.
advertisement
6/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
എന്നാൽ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓഡിഷനുവേണ്ടി പോയതിനാൽ മോഹൻലാൽ ദേശീയ ഗുസ്തി ചാംപ്യൻഷിപ്പിൽ മത്സരിച്ചില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഹിറ്റായതോടെയാണ് മലയാളത്തിന്‍റെ സൂപ്പതാരമെന്ന നിലയിലേക്കുള്ള മോഹൻലാലിന്‍റെ പ്രയാണം ആരംഭിക്കുന്നത്.
advertisement
7/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
അതിനിടെ മോഹൻലാൽ ബോക്സറുടെ ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായിരുന്നു. ഇതിനെത്തുടർന്നാണ് ഗുസ്തി ചാംപ്യന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർ കുത്തിപ്പൊക്കിയത്.
advertisement
8/8
Mohanlal, Wrestling, Mohanlal wrestling, Mohanlal boxing, Mohanlal jailer, മോഹൻലാൽ, മോഹൻലാൽ ഗുസ്തി ചാംപ്യൻ, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ ജയിലർ, മോഹൻലാൽ രജനികാന്ത്, mohanlal new cinema, mohanlal films,
രജനികാന്തിനൊപ്പമുള്ള ജയിലർ എന്ന സിനിമയാണ് അടുത്തതായി പ്രദർശനത്തിനെത്തുന്ന മോഹൻലാൽ ചിത്രം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 10നാണ് തിയറ്ററുകളിലെത്തും. രജനികാന്ത്, മോഹൻലാൽ എന്നിവർക്ക് പുറമെ ജാക്കി ഷിറോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന എന്നിവരടക്കമുള്ള വലിയ താരനിരയാണ് ജയിലർ എന്ന ചിത്രത്തിലുള്ളത്.
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement