Mohanlal | മോഹൻലാലിന്റെ വീട്ടിൽ താമസിക്കാം; ഗാർഡനിലേക്ക് തുറക്കുന്ന പ്രണവിന്റെ റൂം; ദിവസവാടക ഇതാ

Last Updated:
മോഹൻലാലിന്റേയും പ്രണവിന്റെയും വിസ്മയയുടെയും റൂമുകൾ. ഒരു ദിവസത്തെ റേറ്റ് അത്ര നിസാരമായി കാണേണ്ട
1/6
സ്വന്തമായി ഒന്നിലേറെ വീടുകൾ ഉണ്ടെങ്കിലും, തിരക്കേറിയ നമ്മുടെ താരങ്ങൾ പലർക്കും അവിടെ ദീർഘകാലം തങ്ങാൻ കഴിയാറില്ല. ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക് പരക്കംപായുന്നതിനിടെ വീണുകിട്ടുന്ന ഇടവേളകളിൽ സ്വന്തം വീട്ടിൽ സന്ദർശകർ എന്നോണം എത്തുന്നവരാണ് നമ്മുടെ മോഹൻലാലും (Mohanlal) മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ. കോവിഡ് കാലത്താകണം പതിറ്റാണ്ടുകൾക്കിടെ അവർ ഏറ്റവും കൂടുതൽ കാലം സ്വന്തം വീടുകളിൽ ചെലവിട്ടത്. ഇടയ്ക്ക് ഒരു നേരമ്പോക്കിനായി മോഹൻലാൽ ഊട്ടിയിൽ വാങ്ങിയ ബംഗ്ളാവ് ഇപ്പോൾ മറ്റുള്ളവർക്കും കയറി താമസിക്കാവുന്ന നയനമനോഹരമായ പ്രൈവറ്റ് വില്ലയാണ്. ഇവിടെ മോഹൻലാലിന്റേയും പ്രണവിന്റെയും (Pranav Mohanlal) വിസ്മയയുടെയും റൂമുകളുണ്ട്

advertisement
2/6
മലയാളികൾ സ്നേഹത്തോടെ ലാലേട്ടാ എന്ന് വിളിക്കുന്ന മോഹൻലാലിന്റെ റൂമാണിത്. കൊളോണിയൽ സ്റ്റൈൽ മുറ്റിനിൽക്കുന്നതാണ്‌ ഈ ബംഗ്ളാവിന്റെ ഓരോ കോണും. വർഷങ്ങളോളം ഈ വില്ല അദ്ദേഹത്തിനും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒരു സ്വകാര്യ വാസസ്ഥലം മാത്രമായിരുന്നു. എന്നാലിപ്പോൾ, ഭക്ഷണം, കല, പ്രകൃതി എന്നിങ്ങനെ എല്ലാം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിത്. ഒരേ സമയം മിനിമൽ എന്നും ലൗഡ് എന്നും തോന്നിക്കുമാറാണ് ഇതിന്റെ ഇന്റീരിയർ ചെയ്തിട്ടുള്ളത് (തുടർന്ന് വായിക്കുക)

3/6
ഇതാണ് മോഹൻലാലിന്റേയും സുചിത്രയുടെയും മകൾ വിസ്മയയുടെ റൂം. എല്ലാ മുറികളിലും വുഡൻ ഫ്ളോറിങ് നിറഞ്ഞു നിൽപ്പുണ്ട്. ചുമരിലെ പെയിന്റിംഗ് ഓരോ മുറിയുടെയും ഹൈലൈറ്റ് ആണ്. ഇവിടെയും അത് കാണാം. പ്രണവും വിസ്മയയും നാട്ടിലില്ലാത്തതിനാൽ എപ്പോഴെല്ലാമായിരിക്കും ഈ മുറികൾ ഉപയോഗിക്കുക എന്ന് പറയാൻ സാധ്യമല്ല. ഓരോ മുറിയിലും രണ്ടു ഗസ്റ്റ് വീതം എന്നാണ് കണക്ക്. മുറിയിൽ ഒരു പ്രൈവറ്റ് വാഷ്‌റൂം കൂടിയുണ്ട്

4/6
പ്രകൃതി സ്നേഹിയായ പ്രണവ് മോഹൻലാലിന് നടന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് ചേരുന്ന മുറിയാണ്. പ്രകൃതി മനോഹാരിത നിറഞ്ഞ ഗാർഡനിലേക്ക് തുറന്നിട്ട കണ്ണാടി വാതിലുള്ള മുറിയാണ് പ്രണവ് മോഹൻലാലിന്റേത്. കുന്നും മലയും പുഴയും കാടും എന്നാൽ പ്രണവ് മോഹൻലാലിന്റെ കളിയിടങ്ങളാണ്. നിറയെ പച്ചപ്പുള്ള ഗാർഡൻ കൂടിയാണിത്. 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന് ശേഷം പ്രണവ് ഊട്ടിയിലേക്ക് പോയതായി അമ്മ സുചിത്ര പറഞ്ഞിരുന്നു. ആ വേള പ്രണവ് ഈ വീട്ടിൽ താമസിക്കാൻ വന്നിട്ടുണ്ടാകുമോ എന്ന് വ്യക്തമല്ല

5/6
ഈ വില്ലയിലെ നയനാനന്ദകരമായ ലിവിങ് റൂമാണിത്. മോഹൻലാലിന്റെ തന്നെ കാരിക്കേച്ചറുകൾ ചുമരിൽ നിറഞ്ഞിരിക്കുന്നു. ആകെ മൂന്നു ബെഡ്റൂമുകളാണ് വീട്ടിലുള്ളത്. അദ്ദേഹത്തിന്റെ സിനിമയിൽ നിന്നുള്ള നിമിഷങ്ങൾ കാരിക്കേച്ചറുകളിൽ തെളിയുന്നു. തീകായാൻ താൽപ്പര്യമുള്ളവർക്ക് ഒരു ഫയർപ്ലെയ്‌സും കൂടിയുണ്ട്. മിനി ബാറിന് ഗൺ ഹൌസ് എന്നാണ് പേര്. മോഹൻലാലിന്റെ ഷെഫ് ആണ് ഇവിടുത്തെ പാചകം. ഊട്ടിയിൽ നിന്നും കേവലം 15 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം. ഈ പ്രൈവറ്റ് വില്ലയെ ഒരു സ്വകാര്യ ഓപ്പറേറ്റർ വഴിയാണ് വാടകയ്ക്ക് നൽകുക

6/6
ഇപ്പോഴും ദിവസവാടക എത്രയെന്ന് അറിയാൻ പലർക്കും കൗതുകമുണ്ടാകും. uxunlock.com എന്ന വെബ്‌സൈറ്റിലാണ് ഈ വില്ലയിലേക്കുള്ള വഴി തെളിയുക. ഇതിൽ നൽകിയിട്ടുള്ള കലണ്ടർ പ്രകാരം എത്രദിവസത്തേക്ക് എന്നാൽ അത്രയും ദിവസം വില്ല ബുക്ക് ചെയ്യാം. ഈ മനോഹര വില്ലയെ അതിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആസ്വദിച്ചു കാണാൻ സാധിക്കുന്ന ചിത്രങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.  37,000 രൂപയാണ് ഈ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ദിവസവാടക. മറ്റു നികുതികൾ കൂടി ചേർന്നാൽ വാടകയിൽ മാറ്റമുണ്ടാകും

India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി

  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement