കൊച്ചി: സ്കൂൾ യൂനിഫോമിൽ മീൻ വിറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഹനാന് മൊബൈലിൽ അശ്ലീല ദൃശ്യങ്ങളും മെസേജുകളുമയച്ച ആൾ പിടിയിൽ. കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. പ്രതിയെ ഹനാൻ കൊച്ചിയിൽ വിളിച്ച് വരുത്തി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
2/ 6
നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായും പ്രശസ്തയാണ് ഹനാൻ. സ്കൂൾ പഠനത്തിന് ശേഷം അതേ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. ജീവിത ചിലവ് കണ്ടെത്താനാണ് മീൻ കച്ചവടം നടത്തുന്നതെന്ന് അന്ന് ഹനാൻ പറഞ്ഞിരുന്നു.
3/ 6
ഇതിന് പിന്നാലെ നിരവധി തവണ ഹനാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ഹനാന് നേരെ നിരവധി തവണ സൈബർ അറ്റാക്കുകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.
4/ 6
അതിനുശേഷം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെക്കാലം ഹനാൻ കിടപ്പിലായിരുന്നു. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായ ഹനാന്‍റെ ചികിത്സ കേരള സർക്കാർ ഏറ്റെടുത്തിരുന്നു.
5/ 6
അടുത്തിടെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ ഹനാൻ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹനാൻ വിമർശനങ്ങൾ നേരിട്ടിരുന്നു.
6/ 6
ബിഗ് ബോസ് സീസൺ 5 ആരംഭിക്കാനിരിക്കെ ഹനാൻ മത്സരാർഥിയാകുമെന്ന സൂചന നിലവിലുണ്ട്. മത്സരാർഥികളുടെ പ്രഡിക്ഷൻ ലിസ്റ്റിൽ ഹനാൻ ഉൾപ്പെട്ടിട്ടുണ്ട്.