Urfi Javed: മത്സ്യകന്യകയോ? മേൽവസ്ത്രത്തിന് പകരം മിനി അക്വേറിയം; ചർച്ചയായി ഉർഫി ജാവേദിന്റെ പുത്തൻചിത്രം
- Published by:Rajesh V
- news18-malayalam
Last Updated:
പ്ലാസ്റ്റിക് കവറിനുള്ളിൽ ഏതാനും ഗോൾഡൻ ഫിഷുകളെയും ചിത്രത്തിൽ കാണാനാകും
വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ എപ്പോഴും തരംഗം തീർക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. താരത്തോളം വസ്ത്രപരീക്ഷണങ്ങള്‍ നടത്തുന്ന ആരും തന്നെ ബോളിവുഡിലില്ല. ആരാധകർപോലും ചിന്തിക്കാത്ത തലത്തിലുള്ളതാണ് പലവസ്ത്രങ്ങളും. ഇപ്പോഴിതാ തുണികൊണ്ടുള്ള മേൽവസ്ത്രത്തിന് പകരം പ്ലാസ്റ്റിക് കവറിലെ അക്വേറിയം കൊണ്ട് നഗ്നത മറച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉർഫി.
advertisement
advertisement
റസ്സിന്റെ '3:15' എന്ന ഗാനം ഉൾപ്പെടുന്ന വീഡിയോയ്ക്കായി നടി ഒരു ബ്രെയ്‌ഡഡ് ഹെയർസ്റ്റൈലും ബ്രൈറ്റ് മേക്കപ്പുമാണ് തെരഞ്ഞെടുത്തത്.. നെറ്റിസൻമാരെ ഇത് അമ്പരപ്പിച്ചുവെന്നും ഉർഫി ജാവേദിന്റെ അക്വേറിയം ചിത്രത്തോട് അവർ ആവേശത്തോടെ പ്രതികരിച്ചുവെന്നും പറയേണ്ടതില്ലല്ലോ. "കുഡോസ് എന്നാൽ ആ മത്സ്യങ്ങളെ സ്വതന്ത്രമാക്കൂ." ഒരു ഉപയോക്താവ് കുറിച്ചു, “ഓ... അവിശ്വസനീയമായ ക്രിയേറ്റീവ്!!! മനസ്സിനെ ത്രസിപ്പിക്കുന്ന.” മറ്റൊരു നെറ്റിസൺ പറഞ്ഞു, "ഇത് സങ്കൽപ്പത്തിന് അപ്പുറമാണ്."
advertisement
advertisement
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ ഔട്ട്ഫിറ്റ് കീറിയ കാര്യവും അത് പാപ്പരാസികള്‍ അറിയാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്നും ഉർഫി വെളിപ്പെടുത്തിയിരുന്നു. സ്കിന്‍ കളര്‍ അനുകൂലമായതു കൊണ്ടാണ് മറ്റാര്‍ക്കുമത് മനസ്സിലാകാഞ്ഞതെന്നും താരം വ്യക്തമാക്കിയിരുന്നു. ഔട്ട്ഫിറ്റിന്റെ ഏതു ഭാഗമാണ് കീറിയതെന്നും താരം വീഡിയോയില്‍ പറഞ്ഞിരുന്നു.









