വിവാഹിതനായ സംവിധായകനുമായി അടുപ്പം, ഭാര്യയുടെ തല്ല് വാങ്ങി; നടിയുടെ കരിയറിനെ മാറ്റിമറിച്ച സംഭവം
- Published by:meera_57
- news18-malayalam
Last Updated:
നടി പിന്നീട് തന്നെക്കാൾ പത്തുവയസ് കുറവുള്ള നടനെ വിവാഹം ചെയ്തെങ്കിലും, ആ ബന്ധത്തിലും പ്രശ്നങ്ങളുണ്ടായി
സിനിമയിൽ തിളങ്ങി നിന്ന നാളുകളിൽ പൊടുന്നനെ അപ്രത്യക്ഷരായ താരങ്ങൾ പലരുണ്ട്. നടിമാരുടെ കാര്യത്തിലാകും അത് കൂടുതലും സംഭവിച്ചിരിക്കുക. 1990കളിൽ അത്തരത്തിൽ ഒരു നായികയുണ്ട് ഇന്ത്യൻ സിനിമയിൽ. വിവാഹിതനായ സംവിധായകനുമായുള്ള അടുപ്പം അവരുടെ കരിയറിന് അവസാനമായി എന്ന് പരക്കെ സംസാരമുണ്ട്. ആ സംവിധായകന്റെ പേര് രാം ഗോപാൽ വർമ്മ (Ram Gopal Varma). അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ നായികാവേഷം ചെയ്ത നടിക്ക് പിന്നീട് അവസരങ്ങൾ കുറഞ്ഞു. അവരെ വീണ്ടും കാണുന്നത് രാഷ്ട്രീയ മേഖലയിലാണ്. ബോളിവുഡിൽ കോളിളക്കം സൃഷ്‌ടിച്ച ആ പ്രണയത്തിനു പിന്നിൽ എടുത്തുപറയത്തക്ക ഒരു സംഭവമുണ്ട്
advertisement
1995ലെ 'രംഗീല' എന്ന സിനിമയിലെ നായികയായ ഊർമിള മതോണ്ട്കർ ആണ് കഥാനായിക. രാം ഗോപാൽ വർമ്മ ഇന്നും മദാലസകളായ നടിമാരുടെ ഒപ്പം സിനിമകൾ ചെയ്യാറുണ്ടെങ്കിലും, ഊർമിളയുടെ കരിയറിന് വളരെ മുൻപേ സഡൻ ബ്രേക്ക് വീണു കഴിഞ്ഞു. ഒരുകാലത്ത് ഹിന്ദി ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ സിനിമകളുടെ ശില്പിയായിരുന്നു അദ്ദേഹം. പലപ്പോഴും നടിമാരുമായുള്ള അടുപ്പത്തിന്റെ പേരിൽ രാം ഗോപാൽ വർമ്മയുടെ പേര് വാർത്താകോളങ്ങളിൽ നിറയാറുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും ഊർമിളയും തമ്മിലെ പോരിന്റെ കഥ (തുടർന്ന് വായിക്കുക)
advertisement
ഊർമിള തന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പറഞ്ഞ രാം ഗോപാൽ വർമ്മ, ഇതേപ്പറ്റി 'ഗൺസ് ആൻഡ് തൈസ്: ദി സ്റ്റോറി ഓഫ് മൈ ലൈഫ്' എന്ന ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. തന്റെ ജീവിതത്തെ സ്വാധീനിച്ച ആദ്യത്തെ പെൺകുട്ടിയാണ് ഊർമിള എന്നാണ് രാം ഗോപാൽ വർമ്മയുടെ വാക്കുകൾ. ഇതേക്കുറിച്ച് പ്രത്യേക വർണനയുമുണ്ട്. വിവാഹമോചനത്തിന്റെ കാരണമായി ഒരിക്കൽ രാം ഗോപാൽ വർമ്മ പറഞ്ഞ ഒരു കാരണവും പ്രശസ്തമാണ്
advertisement
ഭാര്യയുടെയും തന്റെയും സംഗീതാഭിരുചിയിലെ വ്യത്യാസമാണ് വിവാഹമോചനത്തിൽ കലാശിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വ്യക്തിജീവിതത്തെ രാം ഗോപാൽ വർമ്മ മാധ്യമങ്ങളിൽ നിന്നും മറച്ചുപിടിക്കാൻ ശ്രമിക്കുകയും ശ്രദ്ധിക്കുകയുമുണ്ടായിട്ടുണ്ട്. രാം ഗോപാൽ വർമ്മയ്ക്കും രത്നയ്ക്കും രേവതി എന്ന ഒരു മകളുണ്ട്. മകളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴും, അവിടെ രാം ഗോപാൽ വർമയെ സജീവമായി കണ്ടിരുന്നില്ല. എന്നാൽ, വധൂവരന്മാരെ അനുഗ്രഹിക്കാൻ അദ്ദേഹം മണ്ഡപത്തിൽ എത്തിയിരുന്നു എന്ന് വ്യക്തമാണ്. വിവാഹജീവിതത്തിൽ വിള്ളലുണ്ടാവാൻ കാരണം ഊർമിള ആണെന്ന് ഗോസിപ് കോളങ്ങൾ സജീവമാണ്
advertisement
ഒടുവിൽ ഊർമിളയും രാം ഗോപാൽ വർമ്മയുമായുള്ള ബന്ധമറിഞ്ഞ രത്ന ഊർമിളയെ തല്ലിയ വിഷയവും വാർത്തയായി മാറി. ഇവർ തമ്മിലെ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു എന്നും പറയപ്പെടുന്നു. ആദ്യ ചിത്രമായ 'രംഗീല'യിൽ തുടങ്ങിയ അടുപ്പം, 'ദാവൂദ്', 'സത്യാ', 'കോൻ', മസ്ത്ത്', 'ജംഗിൾ', 'പയർ തൂനെ ക്യാ കിയ', 'ഭൂത്', 'ഏക് ഹസീന തി' തുടങ്ങിയ സിനിമകളിൽ നീണ്ടു. ഭാര്യയുമായുള്ള പ്രശ്നങ്ങൾ തുടർന്നതും രാം ഗോപാൽ വർമ്മ ഊർമിളയുമായി ചിത്രങ്ങളെടുക്കുന്നതും അവസാനിപ്പിച്ചു
advertisement
വളരെ വർഷങ്ങൾക്ക് ശേഷം ഊർമിള വിവാഹിതയായി. മോഡലും നടനയുമായ മോസിൻ അക്തർ ആയിരുന്നു ഭർത്താവ്. ഇദ്ദേഹത്തേക്കാൾ പത്തു വയസ് കൂടുതലുണ്ടായിരുന്നു ഊർമിളയ്ക്ക്. ഡിസൈനർ മനീഷ് മൽഹോത്രയുടെ അനന്തരവളുടെ വിവാഹത്തിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. കശ്മീരി മോഡലായ മോസിൻ ബോളിവുഡിൽ ഭാഗ്യപരീക്ഷണം നടത്താൻ മുംബൈയിൽ എത്തിയ യുവാവാണ്. ഊർമിളയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം നടന്നത്. 2024ൽ ഇവർ തമ്മിൽ അകന്നു എന്നും, ഊർമിള മോസിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്നും റിപോർട്ടുകൾ പുറത്തുവന്നു