Urvashi | സൂപ്പർഹിറ്റ് ഗാനം എഴുതിയത് അനിഷ്‌ടം പ്രകടിപ്പിച്ച നടി ഉർവശിക്ക് വേണ്ടി; ഈണമിട്ടത് എ.ആർ. റഹ്മാൻ
- Published by:meera_57
- news18-malayalam
Last Updated:
മുതിർന്ന ഗാനരചയിതാവ് വാലി കുറിച്ച വരികൾ പാടില്ല എന്ന് ആദ്യമായി പറഞ്ഞ നടിയാണ് ഉർവശി
1994ലെ മഗലിർ മറ്റും എന്ന തമിഴ് ചിത്രം. മലയാളത്തിലും തമിഴിലും ഒരുപോലെ കത്തിനിൽക്കുന്ന താരമായിരുന്നു അന്നത്തെ ഉർവശി (Urvashi). തുണിത്തരങ്ങൾ എക്സ്പോർട്ട് ചെയ്യുന്ന ഒരു ഫാക്ടറിയിലെ ജീവനക്കാരായ ജാനകിയും പാപ്പമ്മയുമായി ഉർവശിയും രോഹിണിയും അഭിനയിക്കുന്നു. ഈ സിനിമയ്ക്കായി ഒരു ഗാനരംഗമുണ്ട്. അതിൽ രേവതിയും രോഹിണിയും ഉർവശിയും ചേർന്ന് വേണം 'കറവൈ മാട് മൂന്ന്' എന്ന ഗാനം ആലപിക്കാൻ. മൂന്ന് കറവപ്പശുക്കൾ എന്നാണ് ആ വരിയുടെ അർഥം. മുതിർന്ന ഗാനരചയിതാവ് വാലിയാണ് ആ വരികൾ കുറിച്ചത്. പക്ഷെ, വരികൾ ഉർവശിക്ക് അത്ര ദഹിച്ചില്ല
advertisement
സ്ത്രീകൾ ആരെങ്കിലും തങ്ങളെത്തന്നെ കറവ മാട് എന്ന് വിളിക്കുമോ എന്ന നിലപാടെടുത്തു ഉർവശി. തെലുങ്ക് സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. കറവ മാട് എന്നത് കൊണ്ട്, പകലന്തിയോളം ശാരീരികാധ്വാനത്തിലൂടെ പണിയെടുക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ആ വരികൾ. സിനിമ നിർമിച്ചതാവട്ടെ, നടൻ കമൽ ഹാസനും. അധികം വൈകാതെ ഉർവശിക്ക് ആ വരികൾ പാടാൻ കഴിയില്ല എന്ന് പറഞ്ഞുള്ള വിളി കമലിന്റെ ചെവിയിലെത്തി (തുടർന്ന് വായിക്കുക)
advertisement
എന്നാൽ, ഉർവശി അങ്ങനെ പറയുമെങ്കിലും, അവർ ആ പാട്ട് പാടും. അവരെ വാലി സാറിന് കണക്ട് ചെയ്യൂ എന്ന് കമൽ. അത്രയും മോശം പ്രയോഗം എന്തിനാണ് സ്ത്രീകളെ പ്രതിനിധീകരിക്കാൻ ഉപയോഗിച്ചു എന്ന് ഉർവശി വാലിയോട്. ശേഷം, കഥയിലെ ആ സന്ദർഭം വാലി ഉർവശിയോട് വിശദമാക്കി. താൻ കണ്ടെത്തിയ അർത്ഥമല്ല, രചയിതാവ് വാലി ഉദ്ദേശിച്ചതത്രെ. മാത്രവുമല്ല, താൻ എഴുതിയ വരികൾ പാടില്ല എന്ന് ആദ്യമായാണ് ഒരാൾ പറയുന്നതെന്നും വാലി. പക്ഷെ, ഈ ഗാനത്തിന് അതിനേക്കാളും വലിയൊരു ട്വിസ്റ്റ് ഉണ്ടായിരുന്നു
advertisement
ഇതേവർഷം തന്നെ മറ്റൊരു ഗാനം പുറത്തിറങ്ങി. അത് രചിച്ചത്, വാലിയായിരുന്നില്ല, വൈരമുത്തുവും. എന്നാൽ, ഉർവശിക്കായി ഒരു ഗാനം സെറ്റ് ചെയ്തിട്ടുണ്ടെന്നു ഒരു പരിപാടിയിൽ കണ്ടതും വാലി താരത്തെ അറിയിച്ചു. ഉർവശിയെ അടുത്ത് വിളിച്ചിരുത്തിയ ശേഷമായിരുന്നു അദ്ദേഹം ഈ വിവരം കൈമാറിയത്. ആ ഗാനം ഉടനെ വരുമെന്നും അദ്ദേഹം ഉർവശിയോടായി പറഞ്ഞു. എന്നാൽ, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ഹിറ്റ് ചാർട്ടിൽ ഈ ഗാനത്തിനുള്ള ഇടം അൽപ്പം വലുതാണ്
advertisement
ആ ഗാനം കേൾക്കുകയും പ്രഭു ദേവയുടെ ചടുലൻ നൃത്തച്ചുവടുകൾ കണ്ടതും, ഉർവശിക്കും പൂർണ സന്തോഷം. ആ കാലഘട്ടത്തിലെ ഗാനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഈ ഗാനം. 'കാതലൻ' സിനിമയിലെ 'ഉർവശി, ഉർവശി' എന്ന പാട്ടാണ് ഉർവശിക്കായി ഉണ്ടായത്. ഈ ഗാനത്തിന് ഈണമിട്ടത് എ.ആർ. റഹ്മാനും. കളിയാക്കാൻ വേണ്ടിയാണോ ഈ ഗാനം എഴുതിയത് എന്ന ചോദ്യത്തിന്, അങ്ങനെയല്ല, സദുദ്ദേശത്തോടെയാണ് ആ വരികൾ ഉണ്ടായത് എന്ന് വാലി ഉർവശിയെ ബോധ്യപ്പെടുത്തി. കാതലിനിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായി മാറിയിരുന്നു