നടി വേദികയുടെ വീട്ടിലേക്ക് ഓസ്കർ! ആരാധകർക്ക് മുൻപിൽ പുതിയ വിശേഷവുമായി താരം
- Published by:user_57
- news18-malayalam
Last Updated:
വേദികയും ഓസ്കറും തമ്മിലെന്ത് ബന്ധം? പുതിയ പോസ്റ്റുമായി താരം
ശൃംഗാരവേലൻ, കസിൻസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർ പരിചയിച്ച അന്യഭാഷാ നടിയാണ് വേദിക. താരം ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി എന്നുവേണം പറയാൻ. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലാണ് വേദിക സജീവമായി പ്രവർത്തിക്കുന്നത്
advertisement
മലയാളത്തിൽ 'തെച്ചി, മന്ദാരം, തുളസി' സിനിമയിലൂടെ മടങ്ങി വരാനുള്ള തയാറെടുപ്പിലാണ് വേദിക ഇപ്പോൾ. വേദികയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടവർ അൽപ്പം ഒന്ന് അന്ധാളിച്ചിരിക്കുകയാണ്. വേദിക ഓസ്കർ വീട്ടിൽ വന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
മാത്രവുമല്ല, ഓസ്‌കറിന് ഒരു പേജ് തന്നെ വേദിക ഇൻസ്റ്റഗ്രാമിൽ തുറന്നു കഴിഞ്ഞു. സ്പിയേഴ് കുമാർ എന്നാണ് കക്ഷിയുടെ പേര്. ഷോനു ബബു എന്നാണ് വേദിക സ്നേഹത്തോടുകൂടി വിളിക്കുക
advertisement
ഓസ്കർ കുമാർ എന്നാണ് മുഴുവൻ പേര്. ഇതാണ് ആ പറഞ്ഞ കക്ഷി. റോട്ട്വീലർ ഇനത്തിൽപെട്ട വളർത്തുനായയാണ് ഓസ്കർ. ഈ വർഷം ആദ്യമാണ് ഓസ്കർ വേദികയുടെ ഒപ്പമെത്തിയത്
advertisement
ഓളപ്പരപ്പിൽ ഊഞ്ഞാലാടുന്നു എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നിയേക്കാവുന്ന ചിത്രങ്ങളുമായി വേദിക ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു
advertisement
മലയാള സിനിമയിൽ ദാവണി അഴകിലാണ് ഈ നായികയെ ഏവർക്കും പരിചയം. ആദ്യ ചിത്രം തന്നെ സൂപ്പർസ്റ്റാറിന്റെ നായികാവേഷം ചെയ്തുകൊണ്ടാണ് എന്ന് ഏവർക്കുമറിയാം. അടുത്തിടെ താരം അതീവ ഗ്ലാമറിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ആകെ നാല് ചിത്രങ്ങളാണ് ഈ സുന്ദരിക്ക് മലയാള സിനിമയിൽ സ്വന്തമായുള്ളത്
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement