Vijay Yesudas | വിജയ് യേശുദാസിന്റെ മകൾ അമേയ പാടിത്തുടങ്ങിയോ! ശ്രദ്ധേയയായ ഈ ഗായിക ആരെന്ന് വിജയ്

Last Updated:
വിജയ് യേശുദാസിന്റെയും ദർശനയുടെയും മകൾ, യേശുദാസിന്റെ കൊച്ചുമകൾ ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടിയോ?
1/6
ഗായകൻ വിജയ് യേശുദാസിന്റെ (Vijay Yesudas) വിവാഹ ജീവിതത്തിന്റെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്താ മാധ്യമങ്ങളിൽ നിറയുന്നുണ്ടായിരുന്നു. അതേപ്പറ്റി ആദ്യമായി വിജയ് തുറന്നു പറഞ്ഞ അഭിമുഖം വൈറലായി മാറുകയുണ്ടായി. ദർശനയുമായി പിരിഞ്ഞ വിവരം വളരെ മുൻപേ പുറത്തുവന്നിരുന്നു. ഈ ബന്ധത്തിൽ വിജയ് യേശുദാസിന് രണ്ടു മക്കളുണ്ട്, ഒരു മകളും മകനും. മൂത്തകുട്ടി മകളാണ്. അമേയ എന്നാണ് മകളുടെ പേര്. പിരിഞ്ഞുവെങ്കിലും, വിജയ് യേശുദാസ് പലപ്പോഴും ദർശനയ്ക്ക് പല സന്ദർഭങ്ങളിലും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്

advertisement
2/6
ദർശന കുറച്ചു നാളുകൾക്ക് മുൻപ് ഒരു ഡയമണ്ട് ബിസിനസ് ആരംഭിച്ചിരുന്നു. ഇതിന് വിജയ് യേശുദാസ് ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നു. കുഞ്ഞുങ്ങളുടെ ചുമതലയും ദർശന വളരെ ഭംഗിയായി നിർവഹിച്ചു പോരുന്നു. വിജയ് യേശുദാസ് സംഗീത പരിപാടികളിൽ പലപ്പോഴും പങ്കെടുക്കാറുണ്ട്. അതേസമയം, തന്റെ കൂട്ടുകാരികൾക്കൊപ്പം ചില സ്ഥലങ്ങളിൽ എത്തിച്ചേരാറുമുണ്ട്. അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിക്കാറുണ്ട്. എന്നാലിപ്പോൾ വിജയ് യേശുദാസിന്റെ മകൾ എന്ന നിലയിൽ ഒരു വാർത്തയും ചിത്രവും പ്രചരിക്കുന്നുണ്ട് (തുടർന്ന് വായിക്കുക)

3/6
2007ലായിരുന്നു വിജയ് യേശുദാസ്, ദർശന വിവാഹം. ദുബായിൽ ഒരു പരിപാടിക്കിടെ പരിചയപ്പെട്ട വിജയും ദർശനയും അഞ്ചു വർഷത്തെ പരിചയത്തിനു ശേഷമായിരുന്നു വിവാഹിതരായത്. അടുത്ത വർഷം ഇവർക്ക് മകൾ പിറന്നു. വിജയ് യേശുദാസിന്റെ മകൾ ഇപ്പോൾ ഒരു കൗമാരക്കാരിയാണ്. അമേയക്ക് എട്ടു വയസ് പ്രായമുള്ളപ്പോൾ ദീപാവലിക്ക് വരച്ച ഒരു ക്രയോൺ ചിത്രം വിജയ് യേശുദാസ് പോസ്റ്റ് ചെയ്തിരുന്നു. കുടുംബ പാരമ്പര്യം പേറി അമേയ സ്റ്റേജുകളിൽ മൈക്കെടുത്തു തുടങ്ങിയോ?

4/6
ഈ ചിത്രത്തിൽ കാണുന്ന മുഖം വിജയ് യേശുദാസിന്റെ മകൾ അമേയയാണ് എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. അടുത്ത കാലത്തെങ്ങും അമേയയുടെ ചിത്രങ്ങളോ, പാടുന്ന വീഡിയോയോ പരസ്യമായി എവിടെയും വന്നിട്ടില്ല. നിലവിൽ 15 വയസുള്ള അമേയക്ക്, അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ എന്തെന്ന് ധാരണ ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വിജയ് അഭിമുഖത്തിൽ പറയുകയുണ്ടായി. അതേസമയം, ഒൻപതു വയസു മാത്രമുള്ള മകൻ അവ്യൻ ഇക്കാര്യങ്ങളെ കുറിച്ച് മനസിലാക്കി തുടങ്ങിയിട്ടില്ല

5/6
ഇപ്പോൾ മകൾ എന്ന നിലയിൽ പാടുന്ന പെൺകുട്ടിയുടെ വാർത്ത പ്രചരിച്ചതും, വിശദീകരണവുമായി വിജയ് യേശുദാസ് തന്നെ രംഗത്തുവന്നു. ഫോട്ടോയിൽ കണ്ട യുവതി അമേയ യേശുദാസ് അല്ല. ആന്ധ്രയിലെ അറിയപ്പെടുന്ന ഗായികയായ ശ്രീലളിതാ ഭാമിടിപ്പടിയാണ് അത്. ശ്രീലളിതക്ക് വളരെ സജീവമായ ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട്. ഒരു റിയാലിറ്റി ഷോയിൽ എസ്.പി. ബാലസുബ്രമണ്യത്തിന്റെ പക്കൽ നിന്നും നല്ല അഭിപ്രായം നേടുന്ന കുട്ടിയായ ശ്രീലളിതയുടെ വീഡിയോ ഈ പേജിൽ കാണാം

6/6
'ഇത് എന്റെ മകളല്ല' എന്ന് വിജയ് യേശുദാസ് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. ഈ പ്രചാരണം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല എന്ന് സോഷ്യൽ മീഡിയ പരിശോധിച്ചാൽ മനസിലാകും. രണ്ടു വർഷങ്ങൾക്ക് മുൻപ്, ശ്രീലളിത പാടുന്ന ഒരു വീഡിയോ സഹിതം, ഇത് യേശുദാസിന്റെ കൊച്ചുമകൾ എന്ന നിലയിൽ പ്രചരിച്ചിട്ടുള്ളതായി കാണാം. മക്കളുടെ വ്യക്തിപരമായ വിവരങ്ങൾ വിജയ് യേശുദാസ് എവിടെയും ഷെയർ ചെയ്യാറില്ല. വിവാഹിതയായ ശ്രീലളിത, ഇക്കഴിഞ്ഞ നവരാത്രി ദിനങ്ങളിൽ പ്രത്യേക സംഗീതാർച്ചന സമർപ്പിച്ചിരുന്നു. വിജയ് യേശുദാസിന്റെ വിശദീകരണ പോസ്റ്റിൽ ശ്രീലളിതയെ ടാഗ് ചെയ്തിട്ടുമുണ്ട്

ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി

  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement