2022 ഓഗസ്റ്റ് മാസം പ്രേക്ഷകരെല്ലാം ഒരുപോലെ ആസ്വദിച്ച നിമിഷമാണ് നടൻ ശ്രീനിവാസന് (Sreenivasan) മോഹൻലാൽ (Mohanlal) മുത്തം നൽകിയ വേള. വർഷങ്ങളായി ഒന്നിച്ചു പ്രവർത്തിച്ചവർ, വളരെ മികച്ച പെയറായി ഒരുപിടി ഓർക്കപ്പെടുന്ന കഥാപാത്രങ്ങൾ സമ്മാനിച്ചവർ എന്നിങ്ങനെ പ്രേക്ഷകർക്ക് ഇവർ പ്രിയപ്പെട്ടവർ. മഴവിൽ മനോരമയുടെ സ്റ്റേജ് ഷോയിൽ വച്ചായിരുന്നു ഇത് നടന്നത്
എന്നാൽ അടുത്തിടെ ഈ മുത്തം വലിയൊരു വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് വിവാദത്തിൽ കലാശിച്ചത്. മോഹൻലാൽ മുത്തം നൽകിയ നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്' എന്തുകൊണ്ടായിരുന്നുവെന്നാണ് ശ്രീനിവാസൻ നടത്തിയ പരാമർശം. എന്നാൽ ഈ സംഭവത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഈ വേളയിൽ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്ന ഹിറ്റ് കോംബോയുടെ അടുത്ത തലമുറയിൽ നിന്നും പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർ കൈകോർത്ത ചിത്രം 'ഹൃദയം' ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന യുട്യൂബ് പ്രോഗ്രാമിലാണ് വിനീത് അന്നത്തെ മുത്തത്തെ കുറിച്ച് പരാമർശം നടത്തിയത്