'എന്റെ അമ്മ സത്യം; ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല'; ധ്യാനിന്റെ വാചകമടിയിൽ തലയിൽ കൈവച്ച് വിളിച്ച് വിനീത്

Last Updated:
ധ്യാൻ മൈക്കിലൂടെ കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ വിനീത് ശ്രീനിവാസൻ അടുത്ത് നിൽപ്പുണ്ടായിരുന്നു
1/6
അനുജൻ ധ്യാനിന്റെ പരസ്യ ഡയലോഗുകൾ കൊണ്ട് പലപ്പോഴും പണിവാങ്ങുന്നവരാണ് വിനീതും അച്ഛൻ ശ്രീനിവാസനും. വീട്ടിൽ പറയുന്ന നർമ സംഭാഷണങ്ങൾ പോലും ധ്യാൻ എടുത്ത് പരസ്യമായി അലക്കിക്കളയും. അതിൽ ചിലത് അവരാരും കേട്ടിട്ട് പോലുമില്ല എന്നതാണ് യാഥാർഥ്യം എന്ന് പിന്നീട് വിനീത് പറയാറുണ്ട്. എന്നാലും 'ഇന്റർവ്യൂ സ്റ്റാർ' എന്ന പേരിൽ ധ്യാനിന് വളരെയേറെ ഫോളോവേഴ്സുണ്ട്
അനുജൻ ധ്യാനിന്റെ പരസ്യ ഡയലോഗുകൾ കൊണ്ട് പലപ്പോഴും പണിവാങ്ങുന്നവരാണ് വിനീതും (Vineeth Sreenivasan) അച്ഛൻ ശ്രീനിവാസനും (Sreenivasan). വീട്ടിൽ പറയുന്ന നർമ സംഭാഷണങ്ങൾ പോലും ധ്യാൻ എടുത്ത് പരസ്യമായി അലക്കിക്കളയും. അതിൽ ചിലത് അവരാരും കേട്ടിട്ട് പോലുമില്ല എന്നതാണ് യാഥാർഥ്യം എന്ന് പിന്നീട് വിനീത് പറയാറുണ്ട്. എന്നാലും 'ഇന്റർവ്യൂ സ്റ്റാർ' എന്ന പേരിൽ ധ്യാനിന് വളരെയേറെ ഫോളോവേഴ്സുണ്ട്
advertisement
2/6
ചേട്ടനും അനുജനും കൈകോർത്ത് പിടിച്ചപ്പോൾ ബിഗ് സ്‌ക്രീനിൽ ഒരു ഹിറ്റ് പിറന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 'വർഷങ്ങൾക്ക് ശേഷം' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നായകന്മാരായി. ഈ അവസരത്തിലും വിനീതിന്റെ മുന്നിൽ നിർത്തി പണികൊടുക്കാൻ ധ്യാൻ മറന്നില്ല (തുടർന്ന് വായിക്കുക)
ചേട്ടനും അനുജനും കൈകോർത്ത് പിടിച്ചപ്പോൾ ബിഗ് സ്‌ക്രീനിൽ ഒരു ഹിറ്റ് പിറന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 'വർഷങ്ങൾക്ക് ശേഷം' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നായകന്മാരായി. ഈ അവസരത്തിലും വിനീതിനെ മുന്നിൽ നിർത്തി പണികൊടുക്കാൻ ധ്യാൻ മറന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/6
കൃത്യം 12 വർഷങ്ങൾക്ക് മുൻപ് മറ്റൊരു പെരുന്നാൾ കാലത്താണ് ഉസ്താദ് ഹോട്ടലും തട്ടത്തിൻ മാറിയതും പുറത്തിറങ്ങുന്നത്. വിനീതിന്റെ 'തട്ടത്തിൻ മറയത്ത്' അക്കാലത്തെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു
കൃത്യം 12 വർഷങ്ങൾക്ക് മുൻപ് മറ്റൊരു പെരുന്നാൾ കാലത്താണ് ഉസ്താദ് ഹോട്ടലും തട്ടത്തിൻ മറയത്തും പുറത്തിറങ്ങുന്നത്. വിനീതിന്റെ 'തട്ടത്തിൻ മറയത്ത്' അക്കാലത്തെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു
advertisement
4/6
അതുകൊണ്ട് അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന 'വർഷങ്ങൾക്ക് ശേഷം' അതുപോലെ വിന്നറാകുമോ, നമ്പർ വൺ ആവുമോ എന്നെല്ലാം വിനീതിന് ആകെ അങ്കലാപ്പത്രേ. വിഷമിക്കണ്ട, വിന്നറാകും, അല്ലെങ്കിൽ ഞാൻ പറഞ്ഞ് വിന്നർ ആക്കും എന്ന് ചേട്ടന് ഉറപ്പ് കൊടുത്തെന്ന് ധ്യാൻ

5/6
ധ്യാൻ ഇത്രയും കാര്യങ്ങൾ മൈക്കിലൂടെ പറയുമ്പോൾ വിനീത് ശ്രീനിവാസൻ അടുത്ത് നിൽപ്പുണ്ടായിരുന്നു. പൊതുവേദിയിൽ വച്ചാണ് ധ്യാനിന്റെ വാചകമടി. ഇനിയും കാര്യങ്ങൾ വഷളാകും എന്നുറപ്പായതും ധ്യാനിന്റെ മൈക്ക് വിനീത് നൈസായി പിടിച്ചുവാങ്ങി

6/6
'എന്റെ അമ്മ സത്യം; ഇങ്ങനെയൊരു സംഭാഷണമേ നടന്നിട്ടില്ല' എന്ന് ആണയിട്ടു പറഞ്ഞ് വിനീത്. എന്നിട്ടും വിടാൻ ഭാവമില്ല ധ്യാനിന്. നമ്പർ വൺ ആയാലും ഇല്ലെങ്കിലും പടം ഓടിയാൽ പോരെ എന്നും താൻ പറഞ്ഞെന്നും ധ്യാൻ. അടുത്ത് നിന്നവർക്ക് പോലും ചിരിയടക്കാൻ കഴിയാത്ത അവസ്ഥ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കണ്ട് മനസിലാക്കാം

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement