ആരാധകർ ഒരു പോലെ നെഞ്ചോട് ചേർത്ത താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. അവരെ പറ്റിയുളള വാർത്തകൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയാണ്. ഇപ്പോഴിതാ ആദ്യമായി കണ്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കോലി. അനുഷ്കയെ ആദ്യമായി കാണുന്ന ദിവസം താൻ എത്രത്തോളം ഉത്കണ്ഠാകുലനായിരുന്നുവെന്നും കോലി തുറന്നുപറഞ്ഞു.
ഇത് കൂടാതെ അനുഷ്കയുമായുള്ള ആദ്യത്തെ സംസാരത്തെക്കുറിച്ചും കോലി പങ്കുവച്ചു. അനുഷ്ക എത്തുന്നതിന് അഞ്ചു മിനിറ്റ് മുമ്പേ താൻ ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നു. ലൊക്കേഷനിൽ എത്തിയ ഉടനെ ആദ്യം താൻ അനുഷ്കയോട് ചോദിച്ച കാര്യം ധരിച്ച ഹീലിനെക്കുറിച്ചാണ്. അതിനേക്കാൾ ഉയരം കൂടിയ ഹീലൊന്നും ധരിക്കാൻ കിട്ടിയില്ലേ എന്നാണ് താൻ ചോദിച്ചത് എന്നും അതിന് എക്സ്ക്യൂസ് മീ എന്ന മറുപടിയാണ് അനുഷ്ക നൽകിയതെന്നും കോലി ഓർത്തെടുത്തു.