പ്രണവിനെ പറഞ്ഞിട്ടെന്തിനാ, വിസ്മയയും വ്യത്യസ്തയല്ല; താരപുത്രി ഇതാ ഇവിടെ
- Published by:meera_57
- news18-malayalam
Last Updated:
നാട്ടിൽ കാലുകുത്തില്ല എന്ന് പ്രണവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചേട്ടന്റെ പകർപ്പാണ് അനുജത്തി വിസ്മയയും
ഈ ചെക്കൻ ഒരിത്തിരി നേരം കിട്ടിയാൽ നിലത്ത് നിൽക്കില്ല, വല്ല കുന്നോ മലയോ കയറാൻ പോകും. നടൻ പ്രണവ് മോഹൻലാലിനെ (Pranav Mohanlal) കുറിച്ച് പതിവായി കേൾക്കുന്ന പരാതിയാണിത്. എത്ര വലിയ സൗകര്യവും ആഡംബരവും ഒരുക്കി കൊടുത്താലും പ്രണവിന് മണ്ണിന്റെയും, പുല്ലിന്റെയും, ചെടികളുടെയും, പ്രകൃതിയുടെയും ലോകത്തെ വിട്ട് മറ്റൊന്നില്ല. യാത്രയെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റാരെങ്കിലും മലയാള ഭൂമിയിൽ ഉണ്ടോ എന്ന് ചോദിച്ചു പോകും പ്രണവിന്റെ യാത്രാക്കൊതി കണ്ടാൽ. എന്നാൽ പ്രണവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാകും അനുജത്തി വിസ്മയയെ (Vismaya Mohanlal) നോക്കിയാൽ. ചേട്ടനെ പോലെ തന്നെയാണ് അനുജത്തി മായയും. നാട്ടിൽ നിൽക്കാൻ വലിയ താല്പര്യമില്ല എന്ന് തോന്നുന്നു
advertisement
പ്രണവിനെ പോലെ തന്നെ വിസ്മയയും എവിടെയാണ് എന്ന് ചോദ്യത്തിന് പൊതുജനങ്ങൾക്കിടയിൽ അല്ലെങ്കിൽ ആരാധകർക്കിടയിൽ കൃത്യമായ ഒരു മറുപടി ഉണ്ടാവില്ല. കുടുംബത്തിന്റെ പരിപാടികളിൽ പലതിലും പ്രണവ് വന്നു തലകാണിക്കും എങ്കിൽ പോലും വിസ്മയയെ പലയിടങ്ങളിലും കാണാറില്ല. അടുത്തിടെ അച്ഛമ്മ ശാന്തകുമാരിയുടെ ജന്മദിനത്തിന് പ്രണവ് ഉണ്ടായിരുന്നെങ്കിലും വിസ്മയയെ ആരും എവിടെയും കണ്ടിരുന്നില്ല. താരപുത്രിക്ക് ഉലകം ചുറ്റൽ എന്നാൽ ത്രില്ല് ആണ്. അതിനുദാഹരണമാണ് ഏറ്റവും പുതിയ ചിത്രങ്ങളുടെ കൂട്ടം (തുടർന്ന് വായിക്കുക)
advertisement
ഒരു നാടിനെ അതിന്റെ തനതായ ഭംഗിയിൽ ക്യാമറയിൽ ഒപ്പിയെടുക്കാൻ വിസ്മയ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ബാങ്കോക്കിലാണ് താരപുത്രിയുടെ ഏറ്റവും പുതിയ യാത്ര. ചിത്രങ്ങൾ പരിശോധിച്ചാലും, അവിടെയും ഒരു പ്രണവ് ടച്ച് നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കും. വിസ്മയയുടെ കണ്ണിലുടക്കുന്നതും, പ്രണവ് പകർത്തുന്നത് പോലത്തെ വിലമതിക്കാനാവാത്ത ചെറിയ കാഴ്ചകളും അതേ ചുറ്റിപ്പറ്റിയുള്ള സന്തോഷങ്ങളുമാണ്. ഒരു വിക്സ് കുപ്പി മുതൽ, ഫയർ ഡാൻസ് വരെ വിസ്മയയുടെ പോസ്റ്റുകളിൽ കാണാൻ കഴിഞ്ഞേക്കും
advertisement
ബാങ്കോക്കിലേക്ക് ഒരു ചെറിയ യാത്ര നടത്തി എന്നും, അതൊരു മികച്ച അനുഭവം പ്രധാനം ചെയ്തു എന്നും മായ ക്യാപ്ഷനിൽ പറയുന്നു. ഈ നഗരത്തെ താരപുത്രിക്ക് അത്രയേറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പ്രണവ് നടൻ ആണെങ്കിൽ, മായ എഴുത്തുകാരിയായാണ് തന്നെ അവതരിപ്പിച്ചത്. വർഷങ്ങൾക്കു മുൻപേ, 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്' എന്ന പേരിൽ ഒരു കവിതാ സമാഹാരം വിസ്മയ മോഹൻലാൽ പുറത്തിറക്കിയിരുന്നു. പ്രത്യേകം ചടങ്ങ് സംഘടിപ്പിച്ചായിരുന്നു പുസ്തക പ്രകാശനം. ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ മലയാളവും വിപണിയിൽ ലഭ്യമാണ്
advertisement
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിസ്മയയുടെ ഇൻസ്റ്റഗ്രാം പേജിൽ ചില യാത്രാ ചിത്രങ്ങൾ വമ്പൻ ക്യാപ്ഷൻ ഒന്നുമില്ലാതെ എത്തിച്ചേരുന്നുണ്ട്. ഒന്നിൽ ഒരു ഓട്ടോറിക്ഷ കാണാം. ഒരു ചെറു വീഡിയോയിൽ ഓട്ടോറിക്ഷയിലെ യാത്രക്കാരിയും താൻ തന്നെയാണ് എന്ന് വിസ്മയ കാട്ടിത്തരുന്നു. ഒരു നാടിനെ അതിന്റെ എല്ലാവിധ ശാലീനതയോടും കണ്ട് ആസ്വദിക്കാൻ വിസ്മയ തിരഞ്ഞെടുത്തത് ഓട്ടോറിക്ഷ യാത്രയാണ് എന്ന് മനസ്സിലാക്കാം
advertisement
അനുജത്തിയുടെ പാത പിന്തുടർന്ന് പ്രണവ് മോഹൻലാലും എഴുത്തിന്റെ വഴിയേ തിരിഞ്ഞിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ പണിപ്പുരയിൽ കൂടിയാണ് പ്രണവ്. വിദേശത്തും മറ്റ് എവിടെയോ എല്ലാം യാത്ര ചെയ്ത കൂട്ടത്തിൽ ഒരിക്കൽ ഒരിടത്തിരുന്ന് എന്തോ കുത്തിക്കുറിക്കുന്ന തന്റെ ഒരു ചിത്രം പ്രണവ് മോഹൻലാൽ മുൻപൊരിക്കൽ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. വിസ്മയയെ പോലെ, പ്രണവിനും ഇൻസ്റ്റഗ്രാം തന്നെയാണ് പ്രേക്ഷകരുമായി ചേർന്നുനിൽക്കാനുള്ള വേദി. ഒരു സിനിമയുടെ റിലീസിന് പോലും പ്രണവ് ഇതുവരെയും പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തിട്ടില്ല. ഓരോ പടവും റിലീസ് ചെയ്തു കഴിഞ്ഞാൽ നേരെ എങ്ങോട്ടെങ്കിലും യാത്ര തിരിക്കലാണ് പ്രണവിന്റെ പതിവ്