Pranav Mohanlal | ഫോട്ടോയിൽ കൂടെയുള്ള ആളെ പരിചയമുണ്ടോ? പ്രണവ് 'ബ്രോസ്‌കി'ക്ക് ജന്മദിനാശംസ

Last Updated:
പ്രണവിന്റെ കൂടെ എപ്പോഴും അങ്ങനെ കാണാറുള്ള ആളല്ല ജന്മദിനാശംസാ ചിത്രത്തിൽ
1/7
ജൂലൈ 13, അഥവാ പ്രണവ് മോഹൻലാലിന്റെ ജന്മദിനം. സിനിമയേക്കാൾ യാത്രയിൽ ഹരം പൂണ്ട നടന് പിറന്നാൾ ദിവസം ആദ്യ ജന്മദിനാശംസ വന്നു കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കർണാടകയിലെ ഹംപിയിലെ ദൃശ്യം പ്രണവ് മോഹൻലാൽ പോസ്റ്റ് ചെയ്തിരുന്നു. ഒരുപക്ഷേ കുടുംബത്തിനൊഴികെ, ഇപ്പോൾ പ്രണവ് എവിടെയാണ് എന്ന് ആർക്കുമറിയില്ല
ജൂലൈ 13, അഥവാ പ്രണവ് മോഹൻലാലിന്റെ (Pranav Mohanlal) ജന്മദിനം. സിനിമയേക്കാൾ യാത്രയിൽ ഹരം പൂണ്ട നടന് പിറന്നാൾ ദിവസം ആദ്യ ജന്മദിനാശംസ വന്നു കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കർണാടകയിലെ ഹംപിയിലെ ദൃശ്യം പ്രണവ് മോഹൻലാൽ പോസ്റ്റ് ചെയ്തിരുന്നു. ഒരുപക്ഷേ കുടുംബത്തിനൊഴികെ, ഇപ്പോൾ പ്രണവ് എവിടെയാണ് എന്ന് ആർക്കുമറിയില്ല
advertisement
2/7
പ്രണവിന്റെ കൂടെ എപ്പോഴും അങ്ങനെ കാണാറുള്ള ആളല്ല മുകളിലെ ജന്മദിനാശംസാ ചിത്രത്തിൽ. പ്രണവ് മോഹൻലാലിനെ അപ്പു എന്ന ഓമനപ്പേരിനും ഉപരി ബ്രോസ്‌കി എന്ന് വിളിക്കാൻ എന്തുകൊണ്ടും അർഹയായ ഒരാളാണ് ആ ചിത്രത്തിൽ പ്രണവിന്റെ ഒപ്പമിരുന്ന് ചായ കുടിക്കുന്നത് (തുടർന്ന് വായിക്കുക)

3/7
പ്രണവിന് 34 വയസ് തികഞ്ഞ ഈ ജന്മദിനത്തിൽ, അനുജത്തി വിസ്മയ ജ്യേഷ്‌ഠന്‌ പിറന്നാൾ ആശംസ നേർന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് വിസ്മയ ആശംസാ പോസ്റ്റ് ഇട്ടത്. ചേട്ടനെയും അനുജത്തിയേയും വളരെ കാലത്തിനു ശേഷമാകും പ്രേക്ഷകർ ഒരേ ഫ്രയിമിൽ കാണുന്നത്

4/7
കവയത്രിയായ അനുജത്തിയുടെ വഴിയേ യാത്ര ചെയ്യുകയാണ് പ്രണവ് മോഹൻലാൽ. ഒരു കവിതാ സമാഹാരം തയ്യാറാക്കുന്നതിന്റെ വിവരങ്ങൾ പ്രണവ് രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാം അപ്ഡേറ്റ് ആയി നൽകിയിരുന്നു. പുസ്തകത്തിന്റെ പുറംചട്ടയെന്നോണം ഒരു ചിത്രവും കാണാമായിരുന്നു

5/7
പ്രണവിനെ പോലെ യാത്രകൾ ഇഷ്‌ടപ്പെടുന്ന പെൺകുട്ടിയാണ് വിസ്മയ. ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ കണ്ടെത്തുന്നതിലാണ് വിസ്മയക്ക് പ്രിയം. വിസ്മയയുടെ ജീവിതം ഏറെയും വിദേശത്താണ് 

6/7
ഏറ്റവും പുതിയ ചിത്രമായ 'വർഷങ്ങൾക്ക് ശേഷം' റിലീസ് ആയതും പ്രണവ് വീണ്ടും ബാക്ക്പാക്ക് തോളത്തേറ്റി. ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ചിത്രം നിലവിൽ ഒ.ടി.ടിയിൽ കാണാവുന്നതാണ്

7/7
ഇനി മിക്കവാറും അടുത്ത സിനിമ പ്രഖ്യാപിച്ചാൽ മാത്രമേ പ്രണവ് മോഹൻലാലിനെ കാണാൻ സാധിക്കൂ എന്നാകും പ്രേക്ഷകരുടെ പ്രതീക്ഷ. 'വർഷങ്ങൾക്ക് ശേഷം' റിലീസ് ചെയ്തതും, പ്രണവ് നേരെ ഊട്ടിക്ക് വണ്ടി കയറുകയായിരുന്നു. വർഷത്തിൽ ഏറിയാൽ ഒരു സിനിമ എന്നതാണ് പ്രണവിന്റെ രീതി 

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement