ആരാധ്യ ബച്ചൻ എന്ന കോടീശ്വരി; ഒന്നേകാൽ വയസിൽ താരപുത്രി സ്വന്തമാക്കിയ ഭൂസ്വത്ത്
- Published by:meera_57
- news18-malayalam
Last Updated:
എടുത്താൽ പൊങ്ങാത്ത കോടികൾ സ്വന്തമായുള്ള ബോളിവുഡിലെ താരപുത്രി കൂടിയാണ് ആരാധ്യ
നടൻ അഭിഷേക് ബച്ചന്റെയും (Abhishek Bachchan) ഐശ്വര്യ റായിയുടെയും (Aishwarya Rai) മകളായി 2011 നവംബർ 16ന് പിറന്ന പെൺകുഞ്ഞ്. 13 വയസുകാരിയായ ആരാധ്യ ബച്ചൻ (Aaraadhya Bachchan birthday) എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്. താരപുത്രിക്ക് ഇന്ന് ജന്മദിനം. കുഞ്ഞുനാളിൽ ആരാധ്യയുടെ മുഖം ക്യാമറകളിൽ പതിയാതിരിക്കാൻ അമ്മ ഐശ്വര്യ റായ് വളരെയേറെ ശ്രദ്ധിച്ചിരുന്നു. അന്ന് കുഞ്ഞിന്റെ കണ്ണിന്റെ നിറവും തലമുടിയുടെ നിറവും അമ്മയുടേത് പോലെതന്നെയാണോ എന്നറിയാൻ പാപ്പരാസികൾ ഉൾപ്പെടെ നിരവധിപ്പേർ നാട്ടിലും വിദേശത്തുമായി പിന്നാലെ നടന്നിരുന്നു
advertisement
ഇന്ന് അമ്മ ഐശ്വര്യ റായിക്ക് ഒപ്പം നിൽക്കാനും വേണ്ടി ആരാധ്യ വളർന്നു. അഭിഷേകും ഐശ്വര്യയും അകന്നു എന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പുറത്തുവരുമ്പോഴും, അമ്മയുടെ കൂടെ നിൽക്കാൻ മകളുണ്ട്. ഐശ്വര്യ റായ് നിരവധി റെഡ് കാർപെറ്റുകളിൽ നടന്നു നീങ്ങിയപ്പോഴും കൂടെയുണ്ടായിരുന്നത് മകൾ ആരാധ്യയായിരുന്നു. കൂടെ വന്നതിന് ഐശ്വര്യ മകൾക്ക് നന്ദി പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരകുടുംബം സ്ഥിരം വാർത്താമാധ്യമങ്ങളിൽ നിറയാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
താരകുടുംബങ്ങളിലെ മക്കൾ പഠിക്കുന്ന മുംബൈയിലെ ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് ആരാധ്യ പഠിക്കുന്നത്. ഷാരൂഖ് ഖാന്റെ ഇളയ പുത്രൻ അബ്രാം ഖാനും ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇവർ ചേർന്നുള്ള സ്കൂൾ വാർഷിക പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പ്രചരിച്ചിരുന്നു. മുൻ ലോകസുന്ദരിയുടെ മകൾ എന്ന അലങ്കാരം മാത്രമല്ല ആരാധ്യ ബച്ചനുള്ളത്. എടുത്താൽ പൊങ്ങാത്ത കോടികൾ സ്വന്തമായുള്ള ബോളിവുഡിലെ താരപുത്രി കൂടിയാണ് ആരാധ്യ
advertisement
വലിയ ഫീസ് നൽകി പ്രമുഖ കുടുംബങ്ങളിലെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. ഇവിടെ എൽ.കെ.ജി. മുതൽ ഏഴാം ക്‌ളാസ് വരെ വാർഷിക ഫീ ഇനത്തിൽ നൽകേണ്ടത് 1.70 ലക്ഷം രൂപയാണ്. എട്ടാം ക്‌ളാസ് മുതൽ പത്താം ക്‌ളാസ് വരെ ഫീസ് വീണ്ടും ഉയരും. 4.48 ലക്ഷം രൂപയാണ് ഈ ക്‌ളാസുകളിലെ വിദ്യാർഥികൾ നൽകേണ്ടത്. സ്കൂളിൽ പഠിക്കുന്നതിനോ, അല്ലെങ്കിൽ എണ്ണാൻ പഠിക്കുന്നതിനോ മുൻപേ ആരാധ്യ സ്വന്തമാക്കിയത് കോടികളുടെ ആസ്തിയായിരുന്നു
advertisement
ആരാധ്യക്ക് കേവലം 15 മാസങ്ങൾ മാത്രം പ്രായമുള്ള വേളയിൽ ദുബായിൽ താരകുടുംബം പുത്രിയുടെ പേരിൽ ആഡംബര വസതി വാങ്ങിയ വിവരം വാർത്തയായി മാറിയിരുന്നു. ഒന്നേകാൽ വയസുള്ള ആരാധ്യാ ബച്ചൻ, 54 കോടി രൂപയുടെ വസ്തുവാണ് സ്വന്തം പേരിലാക്കിയത്. ബച്ചൻ കുടുംബം കുഞ്ഞിന് നൽകിയ സമ്മാനമായിരുന്നു ഇത്. അതിനും മുൻപ് ആരാധ്യ ബച്ചന് അച്ഛനമ്മമാരായ അഭിഷേകും ഐശ്വര്യയും ചേർന്ന് ഒരു BMW മിനി കൂപ്പർ കാർ സമ്മാനിച്ചിരുന്നു. 24ലക്ഷം രൂപയായിരുന്നു ഇതിന്റെ വില. ബച്ചൻ കുടുംബത്തിലെ മക്കളുടെ മക്കൾ തലമുറ പലവിധത്തിൽ കോടിക്കണക്കിനു സ്വത്തുക്കളുടെ ഉടമകളാണ്
advertisement
ഇന്നിപ്പോൾ അമ്മ ഐശ്വര്യ റായിയുടെ കൂടെ എവിടെപ്പോയാലും ഐശ്വര്യ എന്നോണം തന്നെ ആരാധ്യയും ക്യാമറകൾക്ക് പ്രിയങ്കരിയാകാറുണ്ട്. പുറത്തിറങ്ങിയാൽ, വളരെ പക്വതയോടു കൂടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പെൺകുട്ടിയാണ് ഈ സ്കൂൾ വിദ്യാർത്ഥിനി. അടുത്തിടെ ദുബായിൽ സൈമ പുരസ്‌കാര വേദിയിൽ ശിവരാജ് കുമാറിന്റെ കാൽതൊട്ടു വണങ്ങുന്ന ആരാധ്യയുടെ ദൃശ്യം വൈറലായിരുന്നു. ഇതോടു കൂടി മകളെ വളർത്തുന്ന രീതിയെക്കുറിച്ച് ഐശ്വര്യ റായ് ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു