advertisement

'ചതിയനെന്ന്' വിളിച്ച് രാഹുൽ, 'ദേശദ്രോഹി'യെന്ന് ബിട്ടു; പാർലമെന്റിന് മുന്നിൽ നേതാക്കളുടെ വാക്‌പോര്

Last Updated:

ഇരുവരും തമ്മിലുള്ള വാക്‌പോരിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്

News18
News18
ന്യൂഡൽഹി: പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും തമ്മിൽ രൂക്ഷമായ വാക്പോര്. സസ്‌പെൻഷനിലായ എംപിമാരുടെ പ്രതിഷേധ ധർണ്ണക്കിടെയാണ് സംഭവം. പരസ്പരം 'ചതിയൻ' എന്നും 'രാജ്യദ്രോഹി' എന്നും വിളിച്ചായിരുന്നു ഇരുവരുടെയും ഏറ്റുമുട്ടൽ.
സസ്‌പെൻഷനിലായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെയുള്ള എട്ട് എംപിമാരുടെ പ്രതിഷേധത്തിന് അഭിവാദ്യം അർപ്പിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ഈ സമയം അതുവഴി കടന്നുപോയ ബിട്ടു, എംപിമാരുടെ പ്രതിഷേധത്തെ നോക്കി "യുദ്ധം ജയിച്ചവരെപ്പോലെയാണ് ഇവർ ഇരിക്കുന്നത്" എന്ന് പരിഹസിച്ചു. ഇതോടെയാണ് രാഹുൽ ഗാന്ധി ക്ഷുഭിതനായത്.
"ഇതാ ഒരു ചതിയൻ നടന്നു വരുന്നു, അയാളുടെ മുഖത്തേക്ക് നോക്കൂ" എന്ന് വിരൽ ചൂണ്ടി രാഹുൽ ഗാന്ധി പറഞ്ഞതോടെ മറ്റ് കോൺഗ്രസ് എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് രാഹുൽ ഗാന്ധി കൈനീട്ടി ബിട്ടുവിനെ ഹസ്തദാനത്തിന് ക്ഷണിച്ചു. "ഹലോ സഹോദരാ, ചതിയനായ സുഹൃത്തേ, വിഷമിക്കേണ്ട നിങ്ങൾ ഇങ്ങോട്ടുതന്നെ (കോൺഗ്രസ്) തിരിച്ചു വരും" എന്ന് രാഹുൽ പറഞ്ഞു.
advertisement
എന്നാൽ രാഹുലിന്റെ കൈ പിടിക്കാൻ ബിട്ടു വിസമ്മതിച്ചു. "നിങ്ങൾ രാജ്യത്തിന്റെ ശത്രുവാണ്. സൈന്യത്തെയും രാജ്യത്തെയും കുറിച്ച് മോശമായി സംസാരിക്കുന്ന ദേശദ്രോഹികളാണ് നിങ്ങൾ. സിഖ് വംശഹത്യക്ക് ഉത്തരവാദികളായ ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് ഒരു സർദാർ ഒരിക്കലും കൈ നൽകില്ല" എന്ന് ബിട്ടു ആഞ്ഞടിച്ചു.
advertisement
പഞ്ചാബ് മുൻ മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്റെ ചെറുമകനായ രവ്‌നീത് ബിട്ടു, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മുൻപ് കോൺഗ്രസ് സഭാ കക്ഷി നേതാവായിരുന്ന ബിട്ടു നിലവിൽ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമാണ്.
ഇരുവരും തമ്മിലുള്ള വാക്‌പോരിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ചതിയനെന്ന്' വിളിച്ച് രാഹുൽ, 'ദേശദ്രോഹി'യെന്ന് ബിട്ടു; പാർലമെന്റിന് മുന്നിൽ നേതാക്കളുടെ വാക്‌പോര്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement