advertisement

പഴവങ്ങാടിയിലെ കടയിലെത്തി ചിപ്സ് വാങ്ങി പോയത് അജിത് ഡോവൽ എന്ന് തിരിച്ചറിഞ്ഞത് സിസിടിവിയിൽ

Last Updated:

അജിത് ഡോവൽ കടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വരുന്നതും ചീപ്സ് വാങ്ങി മടങ്ങുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ ഉപദേഷ്ടാവ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും വന്ന് പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതെന്നും കടയിലെ ജീവനക്കാർ പറയുന്നു

Rapid Read
അജിത് ഡോവൽ
അജിത് ഡോവൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  കിഴക്കേകോട്ടയിൽ പഴവങ്ങാടിയിലെ മഹാ ചിപ്സ്സ് എന്ന കടയിലെത്തി ചിപ്സ് വാങ്ങിമടങ്ങുന്ന ഡോവലിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ വന്നിരിക്കുന്നു. മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം  കടയിലെത്തിയ ഡോവൽ ചിപ്സും വാങ്ങി കൂളായി മടങ്ങിപ്പോവുകയും ചെയ്തു.
ജനുവരി 22ന് തിരുവനന്തപുരത്തെത്തിയ അജിത് ഡോവൽ 23നാണ് മടങ്ങിയത്. 23ന് രാവിലെ 9 മണിയോടെയാണ് ഡോവല്‍ കടയിലെത്തിയത്. നിമിഷങ്ങൾക്കകം മടങ്ങുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി മീറ്ററുകൾ മാത്രം അപ്പുറത്ത് റോഡ് ഷോയിൽ പങ്കെടുത്ത സമയത്തായിരുന്നു ഇത്. ‌അജിത് ഡോവൽ കടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വരുന്നതും ചീപ്സ് വാങ്ങി മടങ്ങുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ ഉപദേഷ്ടാവ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും വന്ന് പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതെന്നും കടയിലെ ജീവനക്കാർ പറയുന്നു.
advertisement
ചിപ്സ് വാങ്ങാനാണ് അദ്ദേഹം എത്തിയത്. എല്ലാം നോക്കിക്കണ്ടു. സാധാരണക്കാരനെ പോലെയാണ് വന്നത്. സാധാരണ 9 മണിക്കാണ് കട തുറക്കാറ്, ശബരിമല സീസൺ ആയതിനാൽ ഷോപ് നേരത്തെ തുറക്കും. ഇതറിഞ്ഞാകാം അദ്ദേഹം ആ സമയത്ത് എത്തിയത്. വലിയ തിരക്കില്ലാത്ത സമയമായിരുന്നു. പ്രകാശ് രാജ്, ഓംപുരി തുടങ്ങിയ പ്രമുഖർ ഇവിടെ വന്നിട്ടുണ്ട്. വിവിഐപികളും, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമൊക്കെ എത്താറുണ്ട്. എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജീവനക്കാർ പറഞ്ഞു. തിരുവനന്തപുരത്ത് വിഎസ്എസ്സിയിൽ യോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് ഡോവല്‍ എത്തിയത്.
advertisement
കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അജിത് ഡോവൽ കോട്ടം എഎസ്പിയായാണ് ഔദ്യഗിക ജീവിതം ആരംഭിച്ചത്.
Summary: National Security Advisor Ajit Doval, made a low-key stop at a local bakery. CCTV footage from Maha Chips in Pazhavangadi shows Doval, dressed casually and accompanied by plainclothes security personnel, buying snacks like a regular customer. The footage surfaced recently, surprising locals who hadn't realized a top national official was in their midst.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പഴവങ്ങാടിയിലെ കടയിലെത്തി ചിപ്സ് വാങ്ങി പോയത് അജിത് ഡോവൽ എന്ന് തിരിച്ചറിഞ്ഞത് സിസിടിവിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement