ജപ്പാനീസ് നോവൽ 'മരിയ ബീറ്റിൽ' നെ ആസ്പദമാക്കിയാണ് സംവിധായകൻ ഡേവിഡ് ലീച്ച് ബുള്ളറ്റ് ട്രെയിൻ ഒരുക്കിയിരിക്കുന്നത്. ബ്രാഡ് പിറ്റിന് പുറമേ, സാന്ദ്ര ബുള്ളോക്ക്, ജോയി കിംഗ്, ആരോൺ ടെയ്‌ലർ-ജോൺസൺ, ബ്രയാൻ ടൈറി ഹെൻറി, ആൻഡ്രൂ കോജി, ഹിരോയുക്കി സനദ, മൈക്കൽ ഷാനൻ, ബെനിറ്റോ എ മാർട്ടിനെസ് എന്നീ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. (image: Instagram)
ഓഗസ്റ്റ് നാലിനാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ടോക്കിയോയിൽ നിന്ന് ക്യോട്ടോയിലേക്കുള്ള ബുള്ളറ്റ് ട്രെയിനിലെ അഞ്ച് വ്യത്യസ്‌ത കൊലയാളികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. തങ്ങളുടെ ദൗത്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും വലിയ അപകടം കാത്തിരിക്കുന്നുണ്ടെന്നും അഞ്ച് പേരും തിരിച്ചറിയുന്നു.