ഭർത്താവിന്റെ കൂടെ താമസിക്കാൻ ദിവസം 5000 രൂപ വേണമെന്ന് ഭാര്യ; പ്രസവിക്കാനും താൽപ്പര്യമില്ല

Last Updated:
ഒരു വീഡിയോ പോസ്റ്റിലൂടെയാണ് ശ്രീകാന്ത് തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തു വന്നത്
1/6
മലയാള സിനിമ 'ഷെർലക് ടോംസ്' കണ്ടവർക്ക് ഓർമയുണ്ടാകും. നായകൻ ബിജു മേനോനും നായിക ശ്രിന്ദയും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ചിത്രത്തിൽ ദമ്പതികൾ തമ്മിൽ നടക്കുന്ന വഴക്കും, അതുപോലെതന്നെ അടുത്ത തലമുറയെ സൃഷ്‌ടിക്കണം എങ്കിൽ, ബാങ്ക് ബാലൻസായി ഒരു വലിയ തുകയുടെ നിക്ഷേപം ഭാര്യ ആവശ്യപ്പെട്ടതായി ഭർത്താവു വിലപിക്കുന്നതുമായ രംഗം. ഈ സിനിമ വന്ന് എട്ടു വർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ ഷെർലക്ക് ടോംസ് ആയി മാറിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവ്. വിചിത്രമായ വാദങ്ങളാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഉന്നയിച്ചത്
മലയാള സിനിമ 'ഷെർലക് ടോംസ്' (Sherlock Toms) കണ്ടവർക്ക് ഓർമയുണ്ടാകും. നായകൻ ബിജു മേനോനും നായിക ശ്രിന്ദയും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ചിത്രത്തിൽ ദമ്പതികൾ തമ്മിൽ നടക്കുന്ന വഴക്കും, അതുപോലെതന്നെ അടുത്ത തലമുറയെ സൃഷ്‌ടിക്കണം എങ്കിൽ, ബാങ്ക് ബാലൻസായി ഒരു വലിയ തുകയുടെ നിക്ഷേപം ഭാര്യ ആവശ്യപ്പെട്ടതായി ഭർത്താവു വിലപിക്കുന്നതുമായ രംഗം. ഈ സിനിമ വന്ന് എട്ടു വർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ ഷെർലക്ക് ടോംസ് ആയി മാറിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവ്. വിചിത്രമായ വാദങ്ങളാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഉന്നയിച്ചത്
advertisement
2/6
ഇദ്ദേഹം ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകി. ഇനിയും തന്റെ ഒപ്പം ജീവിക്കണമെങ്കിൽ, ഒരു ദിവസം ഭാര്യക്ക് 5000 രൂപ നൽകണമത്രേ. ഒരു വീഡിയോ പോസ്റ്റിലൂടെയാണ് ശ്രീകാന്ത് തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തു വന്നത്. സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ ചേരി തിരിഞ്ഞ ചർച്ചയിലാണ്. ഇതിൽ ശ്രീകാന്തിന്റെ ഭാര്യ തന്റെ 'ദിവസവേതനം' ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ കാണാം. ഇവരുടെ ബന്ധത്തിൽ എന്ത് സംഭവിച്ചു എന്ന തരത്തിൽ ചോദ്യങ്ങൾ ഉയരുകയാണ് (തുടർന്ന് വായിക്കുക)

3/6
പണം മാത്രമല്ല, ഗർഭിണിയാവാനും അവർ വിസമ്മതിച്ചു എന്ന് ശ്രീകാന്ത്. പ്രസവിച്ചാൽ ആകാരഭംഗി നഷ്‌ടമാകും എന്നവർ വാദിച്ചത്രേ. കുട്ടികളെ ദത്തെടുക്കാം എന്ന ആഗ്രഹം താൻ നിരാകരിച്ചു. ഇത് വഴക്കിന്റെ അളവ് കൂട്ടുക മാത്രമാണ് ചെയ്തത്. 2022ൽ വിവാഹം കഴിഞ്ഞ നാൾ മുതൽ ഭാര്യയുടെ ഒപ്പം ജീവിക്കുന്ന കാര്യം പ്രയാസകരമായിരുന്നു എന്ന് ശ്രീകാന്ത്. പിന്തുണയ്ക്കുന്നതിനു പകരം, അവരുടെ കുടുംബത്തോടൊപ്പം ചേർന്ന് തന്നെ മാനസികമായും ശാരീരികമായും തളർത്തി

4/6
ഇത് ശ്രീകാന്തിന്റെ പ്രൊഫഷണൽ ജീവിതത്തിന്റെയും താളം തെറ്റിച്ചു. വർക്ക് ഫ്രം ഹോം സമയങ്ങളിൽ ഓൺലൈൻ മീറ്റിംഗ് നടക്കുമ്പോൾ നൃത്തം ചെയ്‌തും, ഉച്ചത്തിൽ പാട്ട് പ്ളേ ചെയ്‌തും അലോസരമുണ്ടാക്കി. ഒടുവിൽ വിവാഹമോചനത്തിന് ശ്രമിച്ചപ്പോൾ, 45 ലക്ഷം രൂപ ജീവനാംശമായി ഭാര്യ ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ, കടുംകൈ ചെയ്യുമെന്ന ഭീഷണിക്ക് പുറമേയായിരുന്നു ഇത്. ശ്രീകാന്തിനെ ഭാര്യ ശാരീരികമായി ഉപദ്രവിച്ചു

5/6
ഇവർ തമ്മിലെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ഓൺലൈനിൽ എത്തിച്ചേർന്നു. ഇതിലൊന്നിൽ ഭാര്യ 5000 രൂപ ആവശ്യപ്പെടുന്നത് കേൾക്കാം. മാധ്യമങ്ങൾ സമീപിച്ചതും, ഇതെല്ലാം വ്യാജ ആരോപണങ്ങളെന്നും, തന്നെ അപകീർത്തിപ്പെടുത്താൻ ശ്രീകാന്ത് ചെയ്യുന്നതെന്നും അവർ വാദിച്ചു. കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു അവരുടെ പക്ഷം. പൊതുജനത്തെ സ്വാധീനിക്കാൻ എന്നുമാണ് അവർ പറഞ്ഞ വാക്കുകൾ

6/6
ശ്രീകാന്ത് വയലിക്കാവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് നോൺ കോഗ്നിസിബിൾ റിപ്പോർട്ട് ആയി റെക്കോർഡ് ചെയ്‌തു. കോടതിയുടെ അനുമതിയോടു കൂടിയാണ് ഇത്തരം കേസുകൾ പോലീസ് കൈകാര്യം ചെയ്യുക. കൂടുതൽ അന്വേഷണത്തിനായി സദാശിവനഗർ പോലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നു. ശ്രീകാന്തിന്റെ ഭാര്യയുടെ പരാതിയിൽ 5000 രൂപ ഭർത്താവിനോട് ചോദിച്ച വിവരം രേഖപ്പെടുത്തിയിട്ടില്ല എന്നും പോലീസ് പറഞ്ഞു

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement