'ആശയം ഉള്‍ക്കൊണ്ടതിന് ഡീബാർ ചെയ്തോ?' 'വാഴക്കുല' വിവാദത്തിലെ ചിന്താ ജെറോമിന്റെ മറുപടിയിൽ ട്രോൾ മഴ
- Published by:Arun krishna
- news18-malayalam
Last Updated:
ചിന്തയുടെ വിശദീകരണം ട്രോളന്മാര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല കോപ്പിയടിക്ക് 'ആശയം ഉള്‍ക്കൊണ്ടു' എന്നൊരു പര്യായവും നല്‍കി കൊണ്ടാണ് ട്രോളുകള്‍ നിറഞ്ഞത്.
advertisement
കേരള സര്‍വകലാശാല അംഗീരകാരം നല്‍കിയ പ്രബന്ധം കോപ്പിയടിച്ചതല്ലെന്നും ആശയം ഉള്‍ക്കൊള്ളുക മാത്രമാണ് ചെയ്തെന്നുമായിരുന്നു ചിന്തയുടെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്ക് നോട്ടപിശകുണ്ടായി,മാനുഷികമായ ഒരു തെറ്റാണ് സംഭവിച്ചതെന്നും ചിന്ത പ്രതികരിച്ചു. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ചിന്താ ജെറോം പ്രതികരിച്ചു.
advertisement
advertisement
advertisement
എന്നാല്‍, പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെന്ന ആരോപണം ചിന്ത നിഷേധിച്ചു. മോഷണം ഉണ്ടായിട്ടില്ലെന്നും ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്താ ജെറോം വ്യക്തമാക്കി.