നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മുഴുവൻ യാചകരെയും കണ്ടെത്തി ഇവർക്ക് ആന്റിജൻ പരിശോധനയടക്കം നടത്തി സാമൂഹ്യ സുരക്ഷാ മിഷൻ ഒരുക്കുന്ന ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള യോഗം നഗരസഭയിൽ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്നു.