Covaxin | കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ; ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ആശ്വാസം

Last Updated:
ഇനിമുതല്‍ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല.
1/5
Covid 19, Covid vaccination, Vaccination, Covaxin, കോവാക്‌സിന്‍, കോവിഡ് വാക്‌സിന്‍, കുട്ടികള്‍ക്ക് വാക്‌സിന്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവിഡ് 19 പ്രതിരോധ വാക്സിനായ കോവാക്സിന് (Covaxin) അംഗീകാരം നല്‍കി ഓസ്ട്രേലിയ (Australia). ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് മുമ്പാണ് കോവാക്സിനെ ഓസ്ട്രേലിയ അംഗീകരിച്ചത്. ഇനിമുതല്‍ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല. ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിനും ചൈനയുടെ സിനോഫാം നിര്‍മിച്ച വാക്സിനുമാണ് ഓസ്ട്രേലിയ അംഗീകാരം നല്‍കിയിരിക്കുന്നത് .കോവാക്സിന്‍ സ്വീകരിച്ച 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, സിനോഫാം വാക്സിന്‍ സ്വീകരിച്ച 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കുമാണ് ഓസ്ട്രേലിയ ഇളവു വരുത്തിയത്.
advertisement
2/5
 ഓസ്ട്രേലിയൻ സർക്കാരിന്‍റെ കീഴിലുള്ള തെറാപ്യൂട്ടിക് ഗൂഡ്സ് അഡ്മിനിസ്ട്രേഷനാണ് (ടിജിഎ) കോവാക്സിൻ അംഗീകരിച്ച വിവരം ട്വീറ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ വാക്സിനുകൾക്ക് അനുമതി നൽകുന്ന സ്ഥാപനമാണ് ടിജിഎ. കോവാക്സിൻ എടുത്തവർക്ക് മറ്റുള്ളവരിലേക്ക് കോവിഡ് 19 രോഗം പടർത്താനുള്ള സാധ്യത കുറവാണെന്നും, രോഗം ബാധിച്ചവർക്ക് ഗുരുതരമാകില്ലെന്നും ട്വീറ്റിൽ പറയുന്നു.
ഓസ്ട്രേലിയൻ സർക്കാരിന്‍റെ കീഴിലുള്ള തെറാപ്യൂട്ടിക് ഗൂഡ്സ് അഡ്മിനിസ്ട്രേഷനാണ് (ടിജിഎ) കോവാക്സിൻ അംഗീകരിച്ച വിവരം ട്വീറ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ വാക്സിനുകൾക്ക് അനുമതി നൽകുന്ന സ്ഥാപനമാണ് ടിജിഎ. കോവാക്സിൻ എടുത്തവർക്ക് മറ്റുള്ളവരിലേക്ക് കോവിഡ് 19 രോഗം പടർത്താനുള്ള സാധ്യത കുറവാണെന്നും, രോഗം ബാധിച്ചവർക്ക് ഗുരുതരമാകില്ലെന്നും ട്വീറ്റിൽ പറയുന്നു.
advertisement
3/5
കോവിഡ് 19, മൊഡേണ വാക്സിൻ, ഡെൽറ്റ വേരിന്റ്, അവയവ മാറ്റം, COVID 19, moderna vaccine, delta variant, transplant
കോവാക്സിൻ, സിനോഫോം വാക്സിനുകൾ അംഗീകരിച്ചതോടെ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. നിലവിൽ ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ഇളവ് നൽകിയത് കോവിഷീൽഡ് എടുത്തവർക്ക് മാത്രമായിരുന്നു. ചൈനയിൽനിന്ന് ഈ ഇളവ് ലഭിച്ചത്. സിനോവാക് നിർമ്മിച്ച കൊറോണവാക് എന്ന വാക്സിൻ എടുത്തവർക്കായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലും ചൈനയിലും കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ഓസ്ട്രേലിയയുടേത്.
advertisement
4/5
Covid 19, Wyanad, Tourist, Covid vaccine, Vaccination, കോവിഡ്, കോവിഡ് വാക്‌സിന്‍, വയനാട്, വിനോദ സഞ്ചാരികള്‍
വ്യത്യസ്ത വൈറസ് വകഭേദങ്ങൾക്കെതിരെ കോവിഡ് 19 ആന്റിബോഡികൾ അത്രത്തോളം ഫലപ്രദമല്ല; നിർണായക സൂചനയുമായി പഠനം- കോവിഡ് 19(Covid 19) രോഗ ബാധയ്ക്ക് ശേഷം 10 മാസം വരെ ആന്റീബോഡികള്‍(Antibodies) ശരീരത്തിൽ നിലനില്‍ക്കുമെന്ന് പഠനം(Study). എന്നാൽ ഈ ആന്റിബോഡികൾ ആ ശരീരത്തിൽ രോഗബാധ ഉണ്ടാക്കിയ വൈറസ് വകഭേദത്തിനെതിരെ മാത്രമേ പ്രതിരോധശേഷി നൽകൂ എന്നും വ്യത്യസ്ത വകഭേദങ്ങളെ(Different Variants) ചെറുക്കാൻ അവ പര്യാപ്തമല്ലെന്നും കൂടി പഠനം ചൂണ്ടിക്കാട്ടുന്നു.
advertisement
5/5
Covid 19, China, Covid vaccine, Covid vaccination, 1billion Vaccination, ചൈന, കോവിഡ്, കോവിഡ് വാക്‌സിന്‍, 100 കോടി
മുപ്പത്തിയെട്ട് രോഗികളിലെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആന്റീബോഡികള്‍ നിരീക്ഷണ വിധേയമാക്കി കൊണ്ടാണ് പ്രസ്തുത പഠനം സംഘടിപ്പിച്ചത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ രോഗികളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമിടയിലാണ് ഈ പഠനം നടത്തിയത്. നേച്ചര്‍ മൈക്രോബയോളജി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്നതിനു മുന്‍പ് കോവിഡ് 19 ന്റെ ആദ്യ തരംഗത്തില്‍ രോഗ ബാധ ഉണ്ടായവരെയാണ് പഠനവിധേയമാക്കിയത്. രോഗബാധയ്ക്ക് തൊട്ടുപിന്നാലെ ആൻറിബോഡിയുടെ അളവിൽ കുറവുണ്ടായെങ്കിലും, മിക്ക ആളുകളിലും (18/19 രോഗികൾ) രോഗബാധിതരായി 10 മാസത്തിനു ശേഷവും ആന്റിബോഡി സാന്നിധ്യം ശക്തമായി തുടരുന്നതായി പഠനഫലങ്ങൾ സൂചിപ്പിക്കുന്നു.
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement