വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമാണെന്നും ഫലപ്രദമായ രോഗപ്രതിരോധ ശേഷി നൽകുന്നുണ്ടെന്നും കണ്ടെത്തി.