കോവിഡ് വ്യാപനത്തിന്റെ വിവിധ ഘട്ടങ്ങളിൽ വൈറസിന്റെ വ്യാപനനിരക്ക് ഇതിലധികമാകുന്നത് നാം കാണുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു- ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം മേധാവി മൈക്കൽ റയാൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേ സമയം നിസ്സാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നും മൈക്കൽ റയാൻ കൂട്ടിച്ചേർത്തു. നിലവിൽ കോവിഡിന് കാരണമാകുന്ന വൈറസിനേക്കാൾ 70 ശതമാനത്തിലേറെ വ്യാപനനിരക്കുള്ളതിനാൽ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നേരത്തെ പ്രസ്താവിച്ചിരുന്നു.