ഉച്ചയ്ക്ക് രണ്ടരയോടെ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിന്റെ നേത്യത്വത്തിൽ മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ഓർത്തഡോക്സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അന്ത്യ കർമങ്ങൾക്ക് നേത്യത്വം നൽകി. മേയർ കെ.ശ്രീകുമാറും സംസ്കാര ചടങ്ങിൽ പകെടുത്തു കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം.
എപ്രിൽ 20 നാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാദർ വർഗീസിനെ മെഡിക്കൽ കോളേജ് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം അവിടെ ചികിത്സിച്ചു. തുടർന്ന് വൈദികനെ മേയ് 20ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി . രോഗം ഗുരുതരമായതോടെ 31 ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു.