തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത 'ജനതാ കർഫ്യൂ' ദിനത്തിന്റെ തലേ ദിവസം കേരളം കുടിച്ചുതീർത്തത് 76.6 കോടി രൂപയുടെ മദ്യം.
2/ 6
ബിവറേജസ് കോർപറേഷനിലെ കണക്ക് മാത്രമാണിത്. കൺസ്യൂമർ ഫെഡിന് കീഴിലുള്ള മദ്യ വിൽപനശാലകളിലെ കണക്ക് പുറത്തുവന്നിട്ടില്ല.
3/ 6
ഈ മാസം 22 നായിരുന്നു ജനതാ കർഫ്യൂ. 21-നാണ് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുണ്ടായത്. അന്ന് ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 63.92 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. വെയർഹൗസുകളിലൂടെ 12.68 കോടിയുടെ മദ്യവും.
4/ 6
കഴിഞ്ഞവർഷം ഇതേദിവസത്തെ വിൽപന 29.23 കോടി രൂപയായിരുന്നു. വിൽപനയിൽ 118.68% വർധനവാണുണ്ടായത്.
5/ 6
ശരാശരി 26 കോടിയുടെ മദ്യവിൽപനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്.