Covid 19 | കോവിഡ് മുക്തനായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു; ഡൽഹിയിൽ ആശങ്ക
- Published by:Anuraj GR
- news18-malayalam
Last Updated:
മെയ് മാസത്തിൽ വൈറസ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ഡ്യൂട്ടിയ്ക്ക് പോയിത്തുടങ്ങുകയും ചെയ്തു.
advertisement
ഇദ്ദേഹം മെയ് മാസത്തിൽ വൈറസ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മെയ് 15 നും 22 നും ഇടയിൽ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. പിന്നീട് കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും നിരീക്ഷണ കാലാവധി പിന്നിട്ട് ഡ്യൂട്ടിയ്ക്ക് പോയിത്തുടങ്ങുകയും ചെയ്തു.
advertisement
എന്നാൽ ജൂലൈ 10 ന് അദ്ദേഹത്തിന് വീണ്ടും പനിയും ചുമയും അനുഭവപ്പെട്ടു, ജൂലൈ 13 ന് നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലും ആർടി-പിസിആർ പരിശോധനയിലും കൊറോണവൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അപ്പോളോ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. രാജേഷ് ചൌള ഇക്കാര്യം സ്ഥിരീകരിച്ചു.
advertisement
advertisement
advertisement
advertisement
advertisement
ഈയാഴ്ച തുടക്കത്തിൽ സമാനമായ ഒരു കേസ് ദേശീയ തലസ്ഥാനത്ത് ഉയർന്നുവന്നിരുന്നു. COVID-19 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സ് സുഖം പ്രാപിച്ചതിന് ശേഷം വീണ്ടും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാൽ ഒരു തവണ രോഗം ബാധിച്ചവരിൽ രോഗം ഭേദമായാലും വ്യാപനശേഷിയില്ലാത്ത വൈറസ് ശരീരത്തു തുടരുന്നതുകൊണ്ടും ഇങ്ങനെ സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.










